പി.കെ. വാര്യർ വിട പറഞ്ഞിട്ട് ഒരുവർഷം

കോട്ടക്കൽ: ജനഹൃദയങ്ങൾ കീഴടക്കിയ ആയുർവേദാചാര്യൻ ഡോ. പി.കെ. വാര്യർ ഓർമയായിട്ട് ഞായറാഴ്ച ഒരുവർഷമാകുന്നു. കോട്ടക്കൽ ആര്യവൈദ്യശാല മുൻ മാനേജിങ് ട്രസ്റ്റി കൂടിയായ അദ്ദേഹത്തിന്‍റെ സ്മരണക്കായി ഞായർ, തിങ്കൾ ദിവസങ്ങളിൽ വിവിധ പരിപാടികൾ നടക്കും. അനശ്വര ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം 11ന് വൈകീട്ട് 4.30ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും.

മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. പി.കെ. വാര്യരുടെ നൂറാം പിറന്നാൾ സമ്മാനമായി ആര്യവൈദ്യശാല ജീവനക്കാർ പ്രഖ്യാപിച്ച വീടുകളുടെ താക്കോൽ സമർപ്പണവും ഡോ. പി.കെ. വാര്യർ റിസർച് ഫൗണ്ടേഷൻ രൂപവത്കരണ പ്രഖ്യാപനവും നടക്കും. വൈകീട്ട് അഞ്ചരക്ക് പൊതുസമ്മേളനം എം.ടി. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും.

സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച വൈകീട്ട് മൂന്നിന് ശാസ്ത്ര സെമിനാർ നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ ചെയർമാൻ ഡോ. ഭൂഷൺ പട്‌വർധൻ ഉദ്ഘാടനം ചെയ്യും. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ. എം. വിജയകുമാർ, ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഡയറക്ടർ ഡോ. തനൂജ നെസരി എന്നിവർ സംസാരിക്കും.

Tags:    
News Summary - first death anniversary of P.K. Warrior

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.