തിരുവനന്തപുരം: ഓൾ മുംബൈ മലയാളി അസോസിയേഷൻ (അമ്മ) രാജ്യത്തെ മികച്ച സാമൂഹിക പ്രവർത്തകർക്കായി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പരിസ്ഥിതി പ്രവർത്തക മേധാപട്കർക്ക്.
25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡെന്ന് അസോസിയേഷൻ ചെയർമാനും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജോജോ തോമസ്, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ രണ്ടിന് മുംബൈയിലെ ഡോബ്‌ലി ഈസ്റ്റ് പട്ടീദാർ ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. രാജ്യസഭ എം.പിയും ലോക്മത് ഗ്രൂപ് പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററുമായ കുമാർ കേത്കർ, മുൻ എം.പിയും മുംബൈ സർവകലാശാല വൈസ് ചാൻസലറുമായ ബൂൽചന്ദ്ര മുംഗെക്കർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.