കൊച്ചി: നിലവിലെ നിയമം അനുസരിച്ച് അഞ്ചുവയസ്സ് പൂർത്തിയായ വിദ്യാർഥികൾക്ക് ഒന്നാം ക്ലാസ് പ്രവേശനത്തിന് അർഹതയുണ്ടെന്ന സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ്സ് അസോസിയേഷൻ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.
കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ പേരിൽ വിദ്യാർഥികളുടെ ഒന്നാം ക്ലാസ് പ്രവേശനത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടാകാൻ പാടില്ലെന്നും ഇക്കാര്യത്തിൽ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കുമുള്ള ആശങ്ക പരിഹരിക്കാൻ നടപടി വേണമെന്നും അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ടി.പി.എം. ഇബ്രാഹീം ഖാൻ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
നിലവിലെ നടപടിക്രമങ്ങളും സമ്പ്രദായങ്ങളും അനുസരിച്ച് കേരളത്തിലെ ബഹുഭൂരിപക്ഷം സി.ബി.എസ്.ഇ സ്കൂളുകളിലും ഇതിനകം പ്രവേശന നടപടി ആരംഭിച്ചിട്ടുണ്ട്. യു.കെ.ജി കഴിഞ്ഞ അഞ്ചുവയസ്സ് പൂർത്തിയായ വിദ്യാർഥികൾക്കാണ് പ്രവേശനം നൽകുന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ പ്രവേശനത്തിന് ആറ് വയസ്സ് നിജപ്പെടുത്തിയുള്ള ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും അത് സംസ്ഥാന സിലബസ് സ്കൂളുകളെയും സി.ബി.എസ്.ഇ സ്കൂളുകളെയും ബാധിക്കാൻ നിയമപ്രാബല്യം ഇല്ല എന്നും മാനേജ്മെൻറ്സ് അസോസിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.