കണ്ണൂരിൽ നിന്നുള്ള കന്നിപ്പറക്കൽ അവർക്ക് വെറുമൊരു യാത്രയായിരുന്നില്ല. വിമാനത ്താവളം തങ്ങളുടെ സിരകളിൽ തിളച്ചു മറിഞ്ഞിരുന്നതെങ്ങനെയാണെന്ന് ആകാശപ്പക്ഷി ഉയരം ചൂടിയപ്പോൾ മുതൽ അവർ പരസ്പരം പങ്കുവെച്ചു. നാട്ടിലെ വിവാഹ ബസിനെ അനുസ്മരിപ്പി ക്കുന്ന വിധത്തിൽ ആകാശത്തിരുന്ന് അവർ കൈകൊട്ടിപ്പാടി. ചിലർ വിമാനത്തിലെ ഒാരോ നിമിഷ വും പകർത്തി മറുകരയിലെ സൗഹൃദലോകത്തേക്ക് അയച്ചു. നാട് കാത്തിരുന്ന അസുലഭമുഹൂർത്തോടൊപ്പം പറക്കാൻ ഭാഗ്യം കിട്ടിയ സന്തോഷത്തിലായിരുന്നു എല്ലാവരും.
കന്നിവിമാനത്തിന് പൊള്ളുന്ന നിരക്ക് നൽകി ടിക്കറ്റ് ഒപ്പിച്ചത് നാടിെൻറ വികസനം ആകാശത്തിരുന്ന് ആഹ്ലാദിക്കാനായിരുന്നുവെന്ന് വിമാനം പൊങ്ങിയപ്പോഴാണ് അറിഞ്ഞത്. സീറ്റ്ബെൽറ്റ് അഴിച്ച് പലരും എഴുന്നേറ്റുനിന്ന് തുള്ളിച്ചാടി. ‘ലങ്കിമറിയുന്നോളെ’ എന്ന കല്യാണപ്പാട്ടുമായി കുറച്ചുപേരാണ് തുടക്കം കുറിച്ചത്. പക്ഷേ,അത് വിമാനത്തിെൻറയാകെ താളമായി. ഇതാവരുന്നേ ഇതാവരുന്നേ അബുദാബീലേക്കിതാ ഞങ്ങൾ വരുന്നേ, അബുദാബീലേക്കിതാ കണ്ണൂർ വരുന്നേ’ എന്ന നിമിഷഗാനമായി മാറാൻ അത് അധികം വേണ്ടിവന്നില്ല.
കണ്ണൂരിലെ പൗരപ്രമുഖരിൽ പലരുമുണ്ടായിരുന്നു കന്നിവിമാനത്തിൽ. വിമാനത്താവള ആശയവുമായി മൂന്ന് പതിറ്റാണ്ടുമുമ്പ് മുന്നിലിറങ്ങിയ നോർത്ത് മലബാർ ചേംബർ ഒാഫ് കോമേഴ്സിെൻറ മുൻസാരഥി കൂടിയായ സി.ജയചന്ദ്രൻ, എസ്.വൈ.എസ് നേതാവ് അബ്ദുൽ ബാഖി, കണ്ണൂർ മാക്സ് ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഒാഫിസർ ഡോ. മുസ്തഫ മുഹമ്മദ് തുടങ്ങി പലരും കന്നിവിമാനത്തിലെ യാത്രക്കാരായിരുന്നു.
ബോർഡിങ് പാസ് വാങ്ങിയ ശേഷം കിയാൽ ഉപഹാരമായി വിമാനത്താവള ടെർമിനലിെൻറ ശിൽപം യാത്രക്കാർക്ക് നൽകി. മറ്റ് പല കിറ്റുകൾ കൂടിയായപ്പോൾ സീറ്റിനടിയിൽ വരെയെത്തി പാക്കറ്റുകൾ. 10.13ന് കണ്ണൂരിൽനിന്ന് പറന്ന വിമാനം അബൂദബി സമയം 12.25ന് എത്തിയപ്പോൾ ‘കണ്ണൂരിെൻറ ആദ്യ വിമാനത്തിന് എയർപോർട്ടിെൻറ സല്യൂട്ട്’ എന്ന അനൗൺസ്മെൻറ് ഉയർന്നു. തെൻറ വിമാനയാത്ര അനുഭവങ്ങൾക്കിടയിൽ ഇത്രത്തോളം ആസ്വദിച്ച ഒരു ദിനമില്ലായിരുന്നുവെന്ന് യാത്രാനുഭവം അബൂദബിയിൽ നിന്ന് വിളിച്ചറിയിച്ച ഡോ. പി.കെ.പി. മുസ്തഫ മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.