മീൻപിടിക്കാൻ പോയ ആളെ കായലിൽ കാണാതായി

ആറാട്ടുപുഴ: മീൻപിടിക്കാൻ പോയ ആളെ കായലിൽ കാണാതെയായി. ആലപ്പുഴ ആറാട്ടുപുഴ നാലുതെങ്ങിൽ തെക്കതിൽ ഹസ്ന മൻസിലിൽ ഉസ്മാൻ കുട്ടിയുടെ മകൻ ഹസൈനെയാണ് (42) കായംകുളം കായലിൽ കാണാതായത്.

വീട്ടിൽ നിന്ന് അർധരാത്രി മീൻപിടിക്കാൻ പോയ ഹസൈൻ പുലർച്ചെ നാലരയോടെ തീരത്ത് എത്തിയതായി കണ്ടവരുണ്ട്. നേരം പുലർന്നതിനുശേഷം വള്ളം കായലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

ഫയർഫോഴ്സും പൊലീസും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ തുടരുകയാണ്. 

Tags:    
News Summary - fisherman missing in alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.