കട്ടമരം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി

കൊല്ലം: രണ്ട് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. പരവൂർ തെക്കുംഭാഗം സ്വദേശികളായ സക്കറിയ (50), ഇസുദ്ധീൻ (50) എന്നിവരെയാണ് കാണാതായത്. 4 പേർ രണ്ട് ഫൈബർ കട്ടമരങ്ങളിലായി മത്സ്യബന്ധനത്തിനായി പുറപ്പെടുന്നതിനിടയിൽ ശക്തമായ തിരമാലയിൽപ്പെട്ട് കട്ടമരം മറിയുകയായിരുന്നു. രണ്ടു പേർ നീന്തി രക്ഷപ്പെട്ടെങ്കിലും രണ്ടുപേരെ കാണാതായി. പുലർച്ചെ ആറുമണിയോടേ പരവൂർ തെക്കുഭാഗം പരക്കട പള്ളിക്ക് സമീപമാണ് സംഭവം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.