നെടുങ്കണ്ടം: നെടുങ്കണ്ടം തൂക്കുപാലം മേഖലയിൽ രണ്ടുപേർ രക്തം ഛർദിച്ചും മൂന്നുപേർ സ്വയം ജീവനൊടുക്കി മരിച്ചനിലയിലും കണ്ടെത്തി. അഞ്ച് സ്ഥലത്തായി രണ്ട് ദിവസത്തിനിടെയാണ് മരണങ്ങൾ നടന്നത്.
തൂക്കുപാലം മനിഷ ഭവനിൽ താര (47), കല്ലാർ ഊന്നുകൽ സുശീൽകുമാർ (47) എന്നിവരാണ് രക്തം ഛർദിച്ച് മരിച്ചത്. താര ഓണത്തിന് വൈകീട്ടാണ് മരിച്ചത്. സുശീൽകുമാർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്. കോമ്പമുക്ക് പുത്തൻപുരക്കൽ സുരേന്ദ്രൻ (68) വിഷം ഉള്ളിൽച്ചെന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരിച്ചത്. ആശാരിക്കണ്ടം ഇഞ്ചക്കാട് വിജയനെ (54) വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
അമ്പതേക്കർ കല്ലേക്കുളത്ത് സോമശേഖരൻ നായരെ (65) പുരയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. മരണങ്ങളുടെ വ്യക്തമായ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നെടുങ്കണ്ടം പൊലീസ്. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.