അടിമാലി: കെണിവെച്ച് പുലിയെ പിടികൂടി കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ കോടതി റിമാൻഡ് ചെയ്തവരിൽ മുഖ്യപ്രതികളായ രണ്ടുപേരെ വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങി. മാങ്കുളം മുനിപാറ കൊള്ളിക്കടവില്‍ പി.കെ. വിനോദ് (45), മാങ്കുളം മുനിപാറ ബേസില്‍ ഗാര്ഡന് വീട്ടില്‍ വി.പി. കുര്യാക്കോസ് (74) എന്നിവരെയാണ് വനപാലകര്‍ കസ്റ്റഡിയില്‍ വാങ്ങിയത്.
പ്രതികള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ വ്യക്തമായതിനാല്‍ വിശദ അന്വേഷണം നടത്തുന്നതിനും പുലികളെ ഇത്തരത്തില്‍ നേരേത്ത കൊന്നിട്ടുണ്ടോയെന്നും മറ്റും മനസ്സിലാക്കുന്നതിനും വിശദമായ തെളിവെടുപ്പിനും വേണ്ടിയാണിത്. സംഭവത്തില്‍ ഒരാളെക്കൂടി പിടികൂടാനുണ്ട്.
പിടിയിലായ മാങ്കുളം പെരുമ്പന്‍കുത്ത് ചെമ്പന്‍പുരയിടത്തില്‍ സി.എസ്. ബിനു (50), മാങ്കുളം മലയില്‍ സലി കുഞ്ഞപ്പന് (54), മാങ്കുളം വടക്കുംചേരില്‍ വിന്‍സെൻറ് (50) എന്നിവര്‍ റിമാൻഡിൽ തന്നെയാണ്. പുലിയുടെ തോല്, നഖങ്ങള്‍, പല്ല് എന്നിവയും കറിവെച്ച ഇറച്ചിയും വനപാലകര്‍ പിടികൂടിയിരുന്നു.
വിനോദാണ് പുലിയെ പിടികൂടിയത്. 40 കിലോയോളം ഇറച്ചി ലഭിച്ചതായി ഇവര്‍ മൊഴിനൽകിയിരുന്നു. ഉപയോഗയോഗ്യമല്ലാത്ത മാംസവും മറ്റും പുഴയിലൂടെ ഒഴുക്കിക്കളയുകയും ചെയ്തു. പുലിയുടെ തൊലി ഉണക്കിയെടുക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് പിടിയിലായത്. ഇത് വില്പന നടത്താനും ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.