തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് സി.പി.എമ്മിൽ അന്വേഷണം. വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി. രവീന്ദ്രൻ നായർക്കെതിരെയാണ് ആരോപണം. ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷിഫണ്ടിൽനിന്ന് തിരിമറി നടത്തിയെന്നാണ് പരാതി.
രക്തസാക്ഷിയുടെ കുടുംബത്തെ സംരക്ഷിക്കാൻ സമാഹരിച്ച ഫണ്ടിൽനിന്ന് അഞ്ചുലക്ഷം കാണാതായെന്നാണ് പരാതി. ഏരിയ കമ്മിറ്റിയിൽ ഒരുവിഭാഗം ഉന്നയിച്ച പരാതി ജില്ല നേതൃത്വം ഗൗരവത്തിലെടുക്കുകയായിരുന്നു.
ജില്ല സെക്രട്ടറി വി. ജോയ് ആണ് അന്വേഷണം നടത്തുക. 2008 ഏപ്രിലിൽ കൈതമുക്ക് പാസ്പോർട്ട് ഓഫിസിന് മുന്നിൽ ആർ.എസ്.എസ് ആക്രമണത്തിലാണ് വിഷ്ണു കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.