തിരുവനന്തപുരം: ബീമാപള്ളി ഭാഗത്തുള്ള മൊത്ത വിൽപന കേന്ദ്രത്തിൽനിന്ന് അഞ്ച് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയതായി സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.
ബീമാപള്ളിക്ക് സമീപം വെൽക്കം സ്റ്റോർ എന്ന കടയിൽനിന്നാണ് ഡിസ്ട്രിക്ട് ആൻറി നാർക്കോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) ടീമിെൻറ സഹായത്തോടെ പൂന്തുറ പൊലീസ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.
കടയുടമ വള്ളക്കടവ് ബദറുദ്ദീൻ ബിൽഡിങ്സിൽ മാഹീനെ (35) അറസ്റ്റ് ചെയ്തു. ഇയാൾ തമിഴ്നാട്ടിൽനിന്ന് പച്ചക്കറി കയറ്റിവരുന്ന ലോറികളിൽ ഒളിപ്പിച്ചാണ് പുകയില ഉൽപന്നങ്ങൾ കൊണ്ടുവരുന്നത്.
തിരുവനന്തപുരം നഗരത്തിലെ കടക്കാർക്ക് വൻതോതിൽ പുകയില ഉൽപന്നങ്ങൾ മൊത്തവിൽപന നടത്തിവന്നിരുന്ന മാഹീനെക്കുറിച്ച് നാർക്കോട്ടിക് സെൽ അസി. കമീഷണർ ഷീൻ തറയലിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീം കട നിരീക്ഷിച്ചുവരികയായിരുന്നു.
ചൊവ്വാഴ്ച രാവിലെ പൂന്തുറ പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് 21 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്.
പൂന്തുറ എസ്.എച്ച്.ഒ സജികുമാർ, എസ്.ഐ രാജീവ്, ഡാൻസാഫ് സംഘാംഗങ്ങളായ എസ്.ഐ ഗോപകുമാർ, എ.എസ്.ഐ ബാബു, എസ്.സി.പി.ഒമാരായ സജികുമാർ, വിനോദ്, ഷിബു, സി.പി.ഒമാരായ രഞ്ജിത്, അരുൺ, നാജി ബഷീർ, ഷിബു എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.