തിരുവനന്തപുരം: ഒാണം-പെരുന്നാൾ സീസണിലെ തിരക്കിൽ കണ്ണുവെച്ച് യാത്രനിരക്ക് അഞ്ചിരട്ടിവരെ ഉയർത്തി വിമാനക്കമ്പനികളുടെ ആകാശക്കൊള്ള. ഗൾഫ് രാജ്യങ്ങളിേലക്കുള്ള നിരക്കാണ് കുത്തനെ കൂട്ടിയത്. അവധിയാഘോഷിച്ച് മടങ്ങുന്ന 80 ശതമാനത്തോളം പ്രവാസികെള നിരക്ക് വെട്ടിലാക്കി. ഗൾഫ് രാജ്യങ്ങളിലേക്ക് 5,000 മുതൽ 12,000 വരെയാണ് കുറഞ്ഞ നിരക്ക്. എന്നാൽ, ഒാണവും പെരുന്നാളും കഴിഞ്ഞുള്ള നിരക്ക് 31,000-70,000. സെപ്റ്റംബർ ഒന്നിനുള്ള ടിക്കറ്റ് നിരക്കാണിത്. വരും ദിവസം ഇത് വീണ്ടും ഉയരുമെന്നാണ് ആശങ്ക.
സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരം-റിയാദ് ടിക്കറ്റിന് 49,319 രൂപ നൽകണം. ഉയർന്ന നിരക്കാകെട്ട 69,033 രൂപ. ദമ്മാമ്മിലേക്ക് 50,306 രൂപയാണ്. ഇതേ യാത്രക്ക് ചില കമ്പനികൾ 81,986 രൂപ വരെ ഇൗടാക്കുന്നു. ദുബൈയിലേക്ക് 34,608 രൂപയാണ് കുറഞ്ഞ നിരക്കെങ്കിൽ 93,094 രൂപവരെ വാങ്ങുന്നവരുണ്ട്. തിരുവനന്തപുരം- ബഹ്റൈൻ നിരക്ക് 40,585 രൂപ. കൂടിയ നിരക്കാവെട്ട 62,574. വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ സർവിസുകളുടെ നിരക്കും വ്യത്യസ്തമല്ല. ഗൾഫിൽ സ്കൂൾ അവധി തീരുന്ന സമയം കൂടിയായതിനാൽ സെപ്റ്റംബർ മുതൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സെപ്റ്റംബർ ആദ്യവാരത്തിലാണ് ഗൾഫിൽ സ്കൂളുകൾ തുറക്കുക. നിരക്ക് വർധനയിലൂടെ വിമാനക്കമ്പനികൾക്ക് പ്രതിവർഷം 10,000 കോടി രൂപ ലാഭമുെണ്ടന്നാണ് വ്യോമയാന വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കോഴിക്കോട് നിന്നുള്ള നിരക്കിലും വൻ വർധന
കൊണ്ടോട്ടി: റിയാദ്, ദുബൈ, മസ്കത്ത്, ഷാർജ, അബൂദബി, ദമ്മാം, ദോഹ, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള നിരക്കിൽ വൻ വർധന. ആഗസ്റ്റ് അവസാനവാരവും സെപ്റ്റംബർ ആദ്യവാരവുമാണ് നിരക്ക് വർധന വരുക.
െസപ്റ്റംബർ ഒന്നിന് എയർ ഇന്ത്യ എക്സ്പ്രസ് അബൂദബിയിലേക്ക് ഇൗടാക്കുന്നത് 31,360 രൂപയാണ്. ഇത്തിഹാദിൽ 35,271 രൂപ നൽകണം. സീസണല്ലാത്ത സമയങ്ങളിൽ 12,000 -15,000 രൂപയാണ്. ഇതേദിവസം എക്സ്പ്രസിൽ ദമ്മാം -38,354, ദോഹ -41,362, ദുബൈ -37,144, റിയാദ് -43,971, ഷാർജ -33,466, ബഹ്റൈൻ -40,724, കുവൈത്ത് -29,804 എന്നിങ്ങനെയാണ് നിരക്ക്. തിരക്കില്ലാത്ത സമയത്ത് ദുബൈ -12,000, ദോഹ -11,000, റിയാദ് -15,000, ഷാർജ -13,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
ദുബൈയിലേക്ക് ഇൻഡിഗോയിൽ 36,937ഉം സ്പൈസ് ജെറ്റിൽ 32,365ഉം ആണ് സെപ്റ്റംബർ ഒന്നിെൻറ നിരക്ക്. ഇൻഡിഗോയിൽ ദോഹയിലേക്ക് 37,087ഉം മസ്കത്തിലേക്ക് 23,824 രൂപയും നൽകണം. ദോഹയിലേക്ക് ഖത്തർ എയർവേസിൽ 84,320 രൂപയും ഷാർജയിലേക്ക് എയർ അേറബ്യയിൽ 42,101 രൂപയുമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.