ഫയൽ

കൊച്ചിയിൽനിന്ന് ഷാർജയിലേക്കുള്ള വിമാനം തകരാറിലായി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഷാർജയിലേക്കുള്ള വിമാനം തകരാറിലായി. എയർ അറേബ്യ വിമാനമാണ് തകരാറിലായത്.

മറ്റൊരു വിമാനം സജ്ജമാക്കി യാത്രക്കാരെ കയറ്റിവിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ആറു കോടിയുടെ മയക്കുമരുന്നുമായി വിദേശി പിടിയിൽ; വിഴുങ്ങിയ 668 ഗ്രാം കൊക്കെയിൻ പുറത്തെടുത്തു

നെടുമ്പാശ്ശേരി: ആറു കോടിയിലേറെ രൂപയുടെ മയക്കുമരുന്ന് വിഴുങ്ങിയെത്തിയ വിദേശി കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ. കെനിയൻ സ്വദേശി കരൺഞ്ച മൈക്കിളാണ് പിടിയിലായത്. ഒരാഴ്ചമുമ്പ് ഇത്യോപ്യയിൽ നിന്ന് മസ്കത്ത് വഴി എത്തിയ ഇയാളെ ഡി.ആർ.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്​തെങ്കിലും മയക്കുമരുന്ന് കൈവശമില്ലെന്നറിയിച്ചു.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് എക്സ്റേ ചെയ്തപ്പോഴാണ് സംശയം തോന്നിയത്. തുടർന്ന് ദിവസങ്ങളോളം വയറിളക്കത്തിനുള്ള മരുന്ന് നൽകിയാണ് അമ്പത് ഗുളികകളുടെ രൂപത്തിലാക്കി വിഴുങ്ങിയ 668 ഗ്രാം കൊക്കെയിൻ പുറത്തെടുത്തത്.

Tags:    
News Summary - flight from Kochi to Sharjah was delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.