ഫ്ലക്സ് വേണ്ടേ വേണ്ട; നിരോധനം കർശനമാക്കണമെന്ന് ഹൈകോടതി

കൊച്ചി: ഫ്ലക്‌സ് നിരോധനം കർശനമായി നടപ്പാക്കണമെന്ന് വീണ്ടും ഹൈകോടതി. പൊതുനിരത്തുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും സ്ഥാപിക്കുന്നത് തടഞ്ഞ് 2021 ജനുവരി 14ന് പുറപ്പെടുവിച്ച വിധി പരാമർശിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.


പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന പി.വി.സി ഫ്ലക്‌സിന്റെ നിർമാണവും ഉപയോഗവും തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ചിറ്റാറ്റിൻകര സ്വദേശി ബി.എസ്. ശ്യാംകുമാർ നൽകിയ പൊതുതാൽപര്യ ഹരജിയാണ് കോടതി പരിഗണിച്ചത്. 2019ൽ നൽകിയ ഈ ഹരജി തീർപ്പാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനുൾപ്പെടെ പരിസ്ഥിതിസൗഹൃദ ഉൽപന്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർദേശിക്കണമെന്നായിരുന്നു ഹരജി. സമാന ഹരജിയിലാണ് കഴിഞ്ഞ വർഷം ഉത്തരവുണ്ടായത്.

Tags:    
News Summary - Flux board; High court rules ban should be tightened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.