കിറ്റ്​ വിതരണം 30നകം പൂർത്തിയാക്കും –സപ്ലൈകോ

ആ​ല​പ്പു​ഴ: കി​റ്റ്​ വി​ത​ര​ണം ഈ ​മാ​സം 30ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന്​ സ​പ്ലൈ​കോ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ലി അ​സ്​​ഗ​ർ പാ​ഷ 'മാ​ധ്യ​മ​'​ത്തോ​ട്​ പ​റ​ഞ്ഞു. ഏ​പ്രി​ലി​ലേ​താ​ണ്​ ന​ൽ​കു​ന്ന​തെ​ന്നും വി​ഷു​വി​ന്​ സ്​​പെ​ഷ​ലാ​യി കി​റ്റ്​ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

വി​ത​ര​ണം നി​ല​ച്ചി​ട്ടി​ല്ല. സാ​​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ പാ​ക്കി​ങ്​ വൈ​കി​യ​തി​െൻറ പ്ര​ശ്​​ന​മു​ണ്ട്. വി​ഷു​വി​ന്​ മു​മ്പ്​ ന​ൽ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ഡ്യൂ​ട്ടി​യും ജീ​വ​ന​ക്കാ​രു​ടെ കു​റ​വും നി​മി​ത്തം ഇ​ത്​ സാ​ധ്യ​മാ​യി​ല്ല.

ഇ​തു​വ​രെ 31 ല​ക്ഷം കി​റ്റാ​ണ്​ ന​ൽ​കി​യ​ത്. മേ​യി​െ​ല കി​റ്റ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഏ​പ്രി​ൽ ആ​ദ്യ ആ​ഴ്​​ച​യി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ കി​റ്റ്​ ന​ൽ​കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വോ​ട്ട്​ മു​ന്നി​ൽ​ക​ണ്ട്​ പ​തി​വി​ലും നേ​ര​ത്തെ ആ​രം​ഭി​ച്ച വി​ഷു​ക്കി​റ്റ്​ വി​ത​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ​തോ​ടെ നി​ല​ച്ച​ത്​ 'മാ​ധ്യ​മം' വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു. 59 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ്​ ഇ​നി കി​റ്റ്​ ന​ൽ​കാ​നു​ള്ള​ത്.

Tags:    
News Summary - food kit distribution to be completed within 30 days says Supplyco

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.