ഭക്ഷ്യക്കിറ്റ് വിതരണം: കെ.ടി ജലീലിനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം: അനുമതിയില്ലാതെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തുവെന്ന മന്ത്രി കെ. ടി ജലീലിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. ആരോപണങ്ങള്‍ കേട്ടുകേള്‍വി മാത്രമാണെന്നും വിജിലന്‍സിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

യു.എ.ഇ കോണ്‍സുലേറ്റ് വഴി നല്‍കിയ ഭക്ഷ്യകിറ്റ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെ മന്ത്രി കെ. ടി ജലീല്‍ വിതരണം ചെയ്തതില്‍ അഴിമതിയുണ്ടെന്നും അതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം സ്വദേശിയായ പൊതു പ്രവര്‍ത്തകനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഇതില്‍ വിജിലന്‍സിനോട് സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ നടന്ന വാദം കേള്‍ക്കലിലാണ് കെ. ടി ജലീലിനെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന് വിജിലന്‍സ് കോടതിയില്‍ പറഞ്ഞത്. ഹരജി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലായതിനാല്‍ പ്രോസിക്യൂഷന് അനുമതി നല്‍കാന്‍ സാധിക്കില്ല എന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.

കേസ് അഴിമതി വിരുദ്ധ നിയമത്തിൻ കീഴിൽ വരുമോ എന്നറിയാൻ അടുത്ത മാസം 30ന് കേസിൽ വാദം കേള്‍ക്കും.

Tags:    
News Summary - Food kit distribution: Vigilance says case against KT Jaleel will not stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.