ഭക്ഷ്യവിഷബാധ: മായം ചേർക്കുന്നത് ക്രിമിനൽ കുറ്റം, കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണം-മന്ത്രി, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉടൻ രൂപവൽകരിക്കും

ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് രണ്ട് പേർ മരിച്ച സാഹചര്യത്തിൽ നടപടികൾ ഊർജിതമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. മായം ചേർക്കുന്നത് ക്രിമിനൽ കുറ്റംമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കാസർഗോഡ് പെൺകുട്ടി മരിച്ച സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഭക്ഷണത്തിൽ മായം ചേർക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ പിന്നെ തുറക്കാൻ കഴിയില്ല.

സംസ്ഥാനത്ത് മുഴുവൻ പരിശോധന അധികാരമുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉടൻ രൂപവൽകരിക്കും. പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് അടുത്ത ദിവസം പുറത്തിറക്കും. ഉദ്യോഗസ്ഥർക്ക് ഭയമില്ലാതെ നടപടിയെടുക്കാനുള്ള സാഹചര്യം ഉറപ്പ് വര​ുത്തും. എന്നാൽ, നിയമങ്ങൾ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. നോട്ടീസുകളും നടപടികളും സ്പോട്ടിൽ വച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

നിലവിലെ സാഹചര്യത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന ലൈസൻസും നടപടികളും ശക്തമാണെന്ന് വകുപ്പുമായി ചേർന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുഴിമന്തി കഴിച്ച് കാസർ​ഗോഡ് സ്വദേശിയായ അഞ്ജുശ്രീ പാ‍ർവതി മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. 

Tags:    
News Summary - Food poisoning: Adulteration is a criminal offence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.