പത്തനംതിട്ടയിൽ ബിരിയാണി കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ

പത്തനംതിട്ട: പത്തനംതിട്ടയിൽ ചിക്കൻ ബിരിയാണി കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. അസ്വസ്ഥത അനുഭവപ്പെട്ട 13 വിദ്യാർഥികളും അധ്യാപികയും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്കൂളിലാണ് സംഭവം. സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ബിരിയാണി വിതരണം ചെയ്തത്.

കൊടുമണ്ണിലെ കാരമൽ ഹോട്ടലിൽ നിന്നാണ് ഭക്ഷണം കൊണ്ടുവന്നത്. ഹോട്ടലിൽ പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷ അധികൃതർ അറിയിച്ചു. അതേസമയം രാവിലെ 11മണിക്ക് എത്തിച്ച ബിരിയാണി നൽകിയത് വൈകീട്ട് ആറുമണിക്കാണെന്നാണ് ഹോട്ടൽ അധികൃതരുടെ ആരോപണം.

ഭക്ഷ്യസുരക്ഷ പരിശോധനക്കു പിന്നാലെ പത്തനംതിട്ടയിലെ രണ്ട് ഹോട്ടലുകൾ അടച്ചുപൂട്ടി. അടൂർ ബൈപാസിലെ അൽ ഫറൂജ്, റാന്നി, പറപ്പെട്ടിയിലെ ശ്രീശാസ്ത ടീ ഷോപ്പ് എന്നിവയാണ് പൂട്ടിയത്. അഞ്ച് ഹോട്ടലുകൾക്ക് പിഴ ചുമത്തുകയും ചെയ്തു. ഒരാഴ്ചക്കിലെ രണ്ടുപേർ ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന കർശനമാക്കിയിട്ടുണ്ട്.

Tags:    
News Summary - Food poisoning in students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.