വേളി പാലത്തില്‍നിന്ന് ചാടിയ ഫുട്ബാള്‍ താരത്തിന്‍െറ മൃതദേഹം കിട്ടി

തിരുവനന്തപുരം: വ്യാഴാഴ്ച രാത്രി വേളി പാലത്തില്‍നിന്ന് കായലില്‍ ചാടിയയാളുടെ മൃതദേഹം കണ്ടത്തെി. തിരുവനന്തപുരം ഏജീസ് ഓഫിസ് ക്ളര്‍ക്കും ഏജീസ് ഓഫിസ് ഫുട്ബാള്‍ ടീം മുന്‍ ഗോള്‍കീപ്പര്‍ പരിശീലകനും ടീം മാനേജരുമായ പൂങ്കുളം സി.ജി.ഒ കോംപ്ളക്സ് 11ാം നമ്പര്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മധുവാണ് (49) മരിച്ചത്. കരള്‍ സംബന്ധ രോഗത്തിന് ചികിത്സയിലായിരുന്നു. അതിന്‍െറ വിഷമത്തില്‍ ആത്മഹത്യ ചെയ്തതായി സംശയിക്കുന്നെന്ന് തുമ്പ പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച പകല്‍ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയി പുറത്തേക്ക് പോകുന്നു എന്നുപറഞ്ഞ് വീട്ടില്‍നിന്നിറങ്ങുകയായിരുന്നു. രാത്രി എട്ടോടെയാണ് വേളി പാലത്തില്‍നിന്ന് ഒരാള്‍ കായലില്‍ ചാടിയതെന്ന് തുമ്പ പൊലീസിന് വിവരം ലഭിച്ചത്. അന്വേഷണത്തില്‍ പാലത്തില്‍നിന്ന് മധുവിന്‍െറ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചു. ചളി നിറഞ്ഞ പ്രദേശമായതിനാല്‍ തിരച്ചില്‍ ദുഷ്കരമായതിനത്തെുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും വ്യാഴാഴ്ച അര്‍ധരാത്രിയോടെ പരിശോധന അവസാനിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ ഫയര്‍ഫോഴ്സ് സ്കൂബാ ഡൈവേഴ്സ് സംഘവും സി.ഐ.എസ്.എഫിന്‍െറ ബോട്ടും തിരച്ചിലിന് സഹായിച്ചു. 9.30ഓടെയാണ് മൃതദേഹം കണ്ടത്തെിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം 11ഓടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ അംഗമായിരുന്നു. ഭാര്യ: സുഷമ. മക്കള്‍: അരുണ്‍, അഖില്‍.

 

Tags:    
News Summary - football coach dead body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.