ഹരിപ്പാട്: പോപുലർ ഫിനാൻസിെൻറ ഹരിപ്പാട് ശാഖയിൽ ജപ്തി നടപടി. എട്ടുകോടി രൂപയുടെ സ്ഥിരനിക്ഷേപ രേഖകളും പണയ സ്വർണവും 1,99,939 ലക്ഷം രൂപയും പിടിച്ചെടുത്തു. കോടതി ഉത്തരവ് പ്രകാരം കാർത്തികപ്പള്ളി തഹസിൽദാറുടെ മേൽനോട്ടത്തിലാണ് സ്ഥാപനം ജപ്തി ചെയ്തത്. കച്ചേരി ജങ്ഷന് തെക്കുള്ള സ്ഥാപനത്തിെൻറ ഓഫിസ് പൊലീസ് സീൽ ചെയ്തിരിക്കുകയായിരുന്നു. ബുധനാഴ്ചയാണ് ജപ്തി നടന്നത്.
125 പേരാണ് ഇവിടെ സ്വർണം പണയം വെച്ചിരുന്നത്. ഇത്രയുംപേരുടെ 280 പവൻ ഉരുപ്പടികൾ കണ്ടെടുത്തു. 225 പേരാണ് സ്ഥിരനിക്ഷേപം നടത്തിയിരുന്നത്. ഒരുലക്ഷം രൂപ മുതൽ 20 ലക്ഷം വരെ സ്ഥിരനിക്ഷേപം നടത്തിയവരുണ്ട്. ഇതിെൻറ രേഖകളാണ് കണ്ടെടുത്തിരിക്കുന്നത്.
തഹസിൽദാർ കെ. ചന്ദ്രശേഖരൻ, ഡെപ്യൂട്ടി തഹസിൽദാർ സോമശേഖരൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ആർ. സുധ, റവന്യൂ ഉദ്യോഗസ്ഥരായ സതീഷ്കുമാർ, വി. ഷൈലേഷ്കുമാർ, രാജശേഖരൻ, സി.ആർ. ചിത്ര തുടങ്ങിയവരാണ് നടപടികളിൽ പങ്കെടുത്തത്. പോപുലർ ഫിനാൻസ് ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.