അമ്പലപ്പുഴ: കോവിഡ് ബാധിതരെന്ന് സംശയിക്കുന്ന വിദേശദമ്പതികൾ അധികൃതരുടെ കണ്ണ ുവെട്ടിച്ച് ആശുപത്രിയിൽനിന്ന് മുങ്ങി. ലണ്ടൻ സ്വദേശികളായ സാൻറർ, എലീസ എന്നിവരാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ഐസൊലേഷൻ വാർഡിൽനിന്ന് മുങ്ങിയത്. വെള്ളിയാഴ്ച വൈ കീട്ട് നാലോടെയാണ് സംഭവം.
ഈ മാസം ഒമ്പതിന് കൊച്ചിയിലെത്തിയ ഇരുവരും കടുത്ത പനിബാ ധിതരായി ഉച്ചക്ക് ഒന്നിനാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി വൈറോളജി ലാ ബിൽ പ്രവേശിച്ച് രോഗവിവരങ്ങൾ വിശദമാക്കിയത്. ലാബിലെ ജീവനക്കാർ ഉന്നത അധികൃതരെ വി വരമറിയിച്ചു.
തുടർന്ന് പ്രാഥമിക പരിശോധനകൾക്കുശേഷം ഇരുവരെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇവിടെ നിരീക്ഷണത്തിൽ കഴിയവേ ഇരുവരും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കണ്ണുവെട്ടിച്ച് കടക്കുകയായിരുന്നു. ആലപ്പുഴ െറയിൽവേ സ്റ്റേഷനിലെത്തിയ ഇവർ കൊല്ലത്തേക്കുള്ള മെമു െട്രയിനിൽ കയറിപ്പോയി എന്നാണ് വിവരം. ഇവരെ കണ്ടെത്താൻ നടപടി ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
മലയാളി ജവാൻ നിരീക്ഷണത്തിൽ
ന്യൂഡൽഹി: കോവിഡ് ലക്ഷണങ്ങളുമായി ഛത്തിസ്ഗഢിൽ മലയാളി ജവാൻ നിരീക്ഷണത്തിൽ. ശക്തമായ പനിയും ചുമയും ബാധിച്ച ഇയാളുടെ സ്രവം പരിശോധനക്കെടുത്തു. നക്സൽവേട്ടക്ക് നിയോഗിക്കപ്പെട്ടവരിലൊരാൾക്കാണ് രോഗലക്ഷണം കണ്ടത്. കേരളത്തിൽ കോവിഡ് രോഗികളെ പാർപ്പിച്ച ആശുപത്രിയിൽ ഇയാൾ സന്ദർശനം നടത്തിയിരുന്നു.
ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയ ജവാെൻറ സ്രവങ്ങൾ പരിശോധനക്കായി മുംബൈയിലേക്ക് അയച്ചിരിക്കുകയാണ്. 3.25 ലക്ഷം പേരുള്ള സി.ആർ.പി.എഫിലെ കാൽ ലക്ഷത്തോളം പേർ ഇന്ത്യയിെല മധ്യസംസ്ഥാനങ്ങളിൽ നക്സൽ വേട്ടക്ക് നിയോഗിക്കപ്പെട്ടവരാണ്.
വയോധികയുടെ ആരോഗ്യനിലയിൽ പുരോഗതി
ഗാന്ധിനഗർ (കോട്ടയം): കോവിഡ്-19 സ്ഥിരീകരിച്ച റാന്നി ഐത്തല സ്വദേശിയായ വയോധികയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വാർധക്യസഹജമായ വിവിധ രോഗത്തിന് ചികിത്സയിൽ കഴിയുന്നതിനിടയിലാണ്, ഇറ്റലിയിൽനിന്ന് രോഗബാധിതരായി എത്തിയവരോടൊപ്പം കഴിയുകയും ഇവർക്ക് രോഗം പിടിപെടുകയും ചെയ്തത്.
തുടർന്ന് മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണ വിഭാഗത്തിൽ കഴിയവേ ഹൃദയാഘാതവും ശ്വാസതടസ്സവും നേരിട്ടതിനാൽ ക്രിറ്റിക്കൽ കെയർ യൂനിറ്റിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ഭർത്താവിനും ഹൃദയാഘാതം ഉണ്ടായെങ്കിലും ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. ഇരുവരും കഞ്ഞികുടിച്ചതായാണ് വിവരം. ഇവരുടെ ബന്ധുക്കൾ കുമരകം ചെങ്ങളം സ്വദേശികളായ ദമ്പതികളുടെയും നാലരവയസ്സുള്ള പെൺകുട്ടിയുടെയും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ട്. എല്ലാവർക്കും ചുമ പൂർണമായും മാറിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.