കുമളി: പ്രഭാത നടത്തത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് പരിക്ക്. പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലെ സീനിയർ ക്ലർക്ക് റോബി വർഗീസിനാണ് (54) പരിക്കേറ്റത്. റോബിനെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. രാവിലെ 6.45 ഓടെയായിരുന്നു സംഭവം.
തേക്കടി ബോട്ട്ലാൻഡിങ്ങിന് സമീപം എത്തിയ റോബിക്കുനേരെ സമീപത്തെ കിടങ്ങിനപ്പുറത്തുനിന്ന പിടിയാന ഓടിയെത്തുകയായിരുന്നു. റോഡിൽ കയറിയ ആന പിന്നാലെ ഓടിയെത്തി. രക്ഷപ്പെടാൻ കിടങ്ങിന്റെ മറ്റൊരുഭാഗത്തുകൂടി ഓടിയിറങ്ങുന്നതിനിടെ വീണുപോയ റോബിയുടെ കാലിൽ ചവിട്ടി ആന കാട്ടിനുള്ളിലേക്ക് കടന്നുപോയി. വലതുകാൽ ഒടിയുകയും രണ്ട് വാരിയെല്ലുകൾ തകരുകയും ചെയ്തു. റോബിയെ ഓടിക്കുന്നതുകണ്ട് എതിർദിശയിൽനിന്ന് പാഞ്ഞെത്തിയ ആദിവാസി വാച്ചർമാർ ശബ്ദമുണ്ടാക്കിയതോടെയാണ് ആന കാട്ടിലേക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.