തിരുവനന്തപുരം: തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ പള്ളം കൊറ്റമ്പത്തൂരില്‍ കാട്ടുതീ ത ടയാന്‍ ശ്രമിക്കവേ മരിച്ച വനംവകുപ്പ് വാച്ചര്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായമ ായി 7.5 ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് മന്ത്രി കെ. രാജു. അഞ്ച് ലക്ഷം രൂപ സര്‍ക്കാർ ഫണ്ടിൽനിന്നും 2.5 ലക്ഷം പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷനില്‍ നിന്നുമാണ് നൽകുക. മരിച്ചവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുന്നത് സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. മരണാനന്തര ചടങ്ങുകള്‍ക്കുള്ള ചെലവും ചികിത്സയിലുള്ളവരുടെ ചെലവുകളും സര്‍ക്കാര്‍ വഹിക്കും.
കാട്ടുതീക്കെതിരെ പ്രതിരോധനടപടികള്‍ സ്വീകരിക്കുന്നതില്‍ എച്ച്.എൻ.എല്ലിെൻറ ഭാഗത്തുനിന്ന് അശ്രദ്ധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.
കൊറ്റമ്പത്തൂര്‍ പ്ലാേൻറഷനില്‍ കാട്ടുതീ നിയന്ത്രണ വിധേയമാണ്. സ്ഥലം സന്ദര്‍ശിച്ച് തുടർനടപടികൾക്ക് നേതൃത്വം നല്കാന് മുഖ്യ വനം മേധാവിക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും വനം മന്ത്രിമാരുടെ സമ്മേളനത്തിൽ പെങ്കടുക്കാൻ ഗുജറാത്തിലുള്ള മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.