കുമളി: തേനി ജില്ലയിലെ ബോഡി നായ്ക്കന്നൂർ ഉച്ചലത്തുംമെട്ട് മലയിലെ കാട്ടുതീയിൽ കുടുങ ്ങി മരിച്ച തൊഴിലാളികളുടെ എണ്ണം നാലായി. ചൊവ്വാഴ്ച വൈകീട്ടാണ് പൂപ്പാറ, പേത്തൊട്ടിയിലെ സ ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പണികഴിഞ്ഞ് മലമ്പാതയിലൂടെ തമിഴ്നാട്ടിലേക്ക് മടങ്ങ ുകയായിരുന്ന തൊഴിലാളികൾ കാട്ടുതീയിൽ അകപ്പെട്ടത്.
അപകടത്തിൽ സംഭവസ്ഥലത്തുെവച്ച് തന്നെ ബോഡി നായ്ക്കന്നൂർ രാശിംഗാപുരം സ്വദേശികളായ വിജയമണി (46), പേരക്കുട്ടി കൃതികയും (രണ്ട്) മരിച്ചു. പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മഹേശ്വരിയും (31) ബോഡി നായ്ക്കന്നൂരിലെ ആശുപത്രിയിലെത്തിയ ശേഷം മഞ്ജുളയും (31) മരിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റ് അഞ്ചു തൊഴിലാളികൾ ആശുപത്രികളിൽ ചികിത്സയിലാണ്.
കോവിഡിനെതിരെ ജാഗ്രതയുടെ ഭാഗമായി തമിഴ്നാട് അതിർത്തി അടച്ച് ഗതാഗതം നിലച്ചതോടെയാണ് തൊഴിലാളികൾ കാട്ടിനുള്ളിലെ പാതയിലൂടെ തമിഴ്നാട്ടിലേക്ക് നടന്നുപോയത്.
ഇതേ വനഭൂമിയുടെ ഭാഗമായ കുരങ്ങിണിമലയിൽ 2013 മാർച്ച് 11ന് ഉണ്ടായ കാട്ടുതീയിൽ കുടുങ്ങി 23 പേരാണ് മരിച്ചത്. വനത്തിനുള്ളിൽ ട്രക്കിങ്ങിനുപോയ സംഘമാണ് അന്ന് അപകടത്തിൽപെട്ടത്. ഇതിനുശേഷവും വനമേഖലയിൽ തമിഴ്നാട്ടിലെ വനപാലകരുടെ ജാഗ്രതക്കുറവാണ് ചൊവ്വാഴ്ചത്തെ ദുരന്തത്തിനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.