വ​ന​ഭൂ​മി​ക്ക് പ​ട്ട​യം: അ​നു​മ​തി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​റി​നെ സ​മീ​പി​ക്കും

തിരുവനന്തപുരം: 1993ലെ കേരള ഭൂമിപതിവ് പ്രത്യേക ചട്ടപ്രകാരം വനഭൂമിക്ക് പട്ടയം നൽകാനുള്ള അനുമതിക്ക് സംസ്ഥാനം കേന്ദ്ര സർക്കാറിനെ സമീപിക്കും. ഏപ്രിൽ 30 നകം ജില്ല തലവന്മാരുടെ യോഗം ചേർന്ന് റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത പരിശോധനയുടെ റിപ്പോർട്ട് ഏകോപിപ്പിച്ചശേഷമാണ് കേന്ദ്രാനുമതിക്ക് നടപടി സ്വീകരിക്കുക. സംസ്ഥാനത്തുടനീളം പട്ടയം നൽകുന്നതിനുള്ള പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിൽ റവന്യൂ- വനം വകുപ്പുകളുടെ സംയുക്ത പരിശോധന കഴിഞ്ഞ കേന്ദ്രാനുമതി ലഭിച്ച ഭൂമിക്ക് ഈമാസം 30ന് മുമ്പ് പട്ടയം നൽകും.

ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിലാണ് കേന്ദ്രാനുമതി  ലഭിച്ച ഭൂമിക്ക് പട്ടയം നൽകുന്നത്. എന്നാൽ റവന്യൂ- വനംവകുപ്പുകളുടെ സംയുക്ത പരിശോധന നടന്നിട്ടും കേന്ദ്ര  സർക്കാറി​െൻറ അനുമതി ലഭിക്കാത്ത വനഭൂമിയുണ്ട്. 1993ലെ പ്രത്യേക  ചട്ടപ്രകാരം ഭൂമി പതിച്ചുനൽകുമ്പോൾ വരുമാനപരിധി ബാധകമാകാതിരിക്കാൻ ഏതെങ്കിലും ചട്ടത്തിൽ മാറ്റം  വരുത്തണമെങ്കിൽ അതും പരിശോധിക്കും. അക്കാര്യം മന്ത്രിസഭയോഗത്തി​െൻറ പരിഗണനക്ക് വെക്കണമെന്ന് റവന്യൂ വകുപ്പിന്  നിർദേശം നൽകി. മിച്ചഭൂമി കൈവശം വെച്ചിരിക്കുന്നവരെ സംബന്ധിച്ച് കലക്ടർമാർ വിശദ പരിശോധന നടത്തി  റിപ്പോർട്ട് സമർപ്പിക്കണം.
ഇടുക്കിയിലെ അണക്കെട്ടി​െൻറ സംരക്ഷിത മേഖലയിൽ മൂന്ന് ചങ്ങല( 60 മീറ്റർ) വിട്ട് പട്ടയം നൽകാനാണ് നീക്കം.10 ചങ്ങല പ്രദേശത്തെ ഭൂ പതിവിൽ റവന്യൂ, വനം, വൈദ്യുതി വകുപ്പുകളുടെ സംയുക്തപരിശോധന ആവശ്യമാണെന്ന്  യോഗം തീരുമാനിച്ചു. റവന്യൂ, വനം, വൈദ്യുതി വകുപ്പുകളുടെ പരിശോധന മൂന്നു മാസത്തിനകം പൂർത്തിയാക്കും.  

പട്ടയം നൽകിയാൽ അത് സ്ഥലത്തി​െൻറ ക്രയവിക്രയത്തിന് ആക്കംകൂട്ടുമെന്നും നിർമാണപ്രവർത്തനങ്ങൾ നടത്തിയാൽ മണ്ണൊലിപ്പ് ശക്തമാകുമെന്നും റിസർവോയറി​െൻറ സന്തുലനാവസ്ഥയെയും ജലസംഭരണശേഷിയെയും ബാധിക്കാമെന്നും 2015 ജൂലൈ ഒമ്പതിന് നടന്ന ഉന്നതതലയോഗത്തിൽ കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കിയിരുന്നു. പരമാവധി ജലവിതാനത്തിന് 10 ചെയിൻ  ദൂരത്തിൽ മണ്ണൊലിപ്പ് തടയാനാണ് വൈദ്യുതി ബോർഡ് സ്ഥലം ഏറ്റെടുത്തത്. ജലസംഭരണമേഖലയിൽ ഉൾപ്പെട്ട ഭൂമിക്ക് പട്ടയം നൽകുന്നതിന് ഉടുമ്പൻചോല താലൂക്കിലെ അയ്യപ്പൻകോവിൽ വില്ലേജിൽ കാഞ്ചിയാർ, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തുകളിലും പീരുമേട് താലൂക്കിൽ ഉപ്പുതറ പഞ്ചായത്തുകളിലും സംയുക്ത സർവേ നടത്തും.

പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിൽ വ്യാപകമായി റിസോർട്ട് മാഫിയ കൈയേറ്റക്കാരിൽനിന്ന് കണ്ണായ സ്ഥലങ്ങൾ രേഖളില്ലാതെ വാങ്ങിയെന്ന് ആരോപണമുണ്ട്. പാലക്കാട് ജില്ലയിലെ കടപ്പാറയിലെ ആദിവാസികൾക്ക് ഭൂമി നൽകുന്നതിന് ചീഫ് സെക്രട്ടറി ചെയർമാനായ സംസ്ഥാന തല കമ്മിറ്റിയുടെ തീരുമാനത്തി​െൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, കെ. രാജു, എം.എം. മണി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. 

Tags:    
News Summary - forest land kerala govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.