തിരുവനന്തപുരം: റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ വിവാദ ഉത്തരവിെൻറ മറവിൽ നടന്ന മരംകൊള്ളയിൽ റവന്യൂവകുപ്പിനെ പ്രതിക്കൂട്ടിലാക്കി വനം വിജിലൻസ് അന്വേഷണ റിപ്പോർട്ട്. വയനാട് മുട്ടിലിലടക്കം അഞ്ചുജില്ലയിലെ അനധികൃത മരംമുറി സംബന്ധിച്ച് വനം വിജിലൻസ് വിഭാഗം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പി.സി.സി.എഫ്) ഗംഗ സിങ്ങിെൻറ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ 14 കോടി വില മതിക്കുന്ന 21,000 ത്തോളം മരം മുറിച്ചതായാണ് കണ്ടെത്തിയത്.
അതേസമയം, വിവാദ ഉത്തരവിെൻറ മറവിൽ സംസ്ഥാനത്ത് 14 കോടി രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് മാറ്റിയിട്ടുണ്ടെന്ന വനം വിജിലൻസ് റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. റിപ്പോര്‍ട്ട് സര്‍ക്കാറിന് മുന്നിൽ വന്നിട്ടില്ല. ഓരോ വകുപ്പും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സമഗ്ര അന്വേഷണമാണ്. അതിെൻറ റിപ്പോര്‍ട്ട് വരേട്ടയെന്നും റവന്യൂ മന്ത്രി പ്രതികരിച്ചു.
വനഭൂമിയിൽനിന്ന് മുറിച്ച മരങ്ങൾ കടത്തിയിട്ടില്ലെന്നും റവന്യൂഭൂമിയിൽനിന്നാണ് വ്യാപക മരംമുറി നടന്നതെന്നും റിപ്പോർട്ട് പറയുന്നു. റവന്യൂവകുപ്പിെൻറ ഭാഗത്തുനിന്ന് വലിയ വീഴ്ച സംഭവിച്ചുവെന്നും ഉത്തരവിലെ പോരായ്മ നോക്കാതെ പാസിനായി വ്യാപകമായി അപേക്ഷ വനംവകുപ്പിലേക്ക് അയച്ചത് അനാസ്ഥയാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി. 1900 ക്യുബിക് മീറ്റർ മരമാണ് വനഭൂമിയിൽ നിന്ന് മുറിച്ചത്. ഇതിൽ 1600 ക്യൂബിക് മീറ്റർ തേക്കും 300 ക്യുബിക് മീറ്റർ ഇൗട്ടിയുമാണ്. 8.5 കോടിയോളം രൂപയുടെ മരങ്ങൾ വിവിധ ജില്ലകളിൽ നിന്ന് കണ്ടെടുത്തു.
തിരിച്ചുപിടിച്ചവയിൽ 20 ശതമാനം തേക്കാണ്. നേര്യമംഗലം, അടിമാലി എന്നിവിടങ്ങളിൽനിന്ന് മുറിച്ചുകടത്തിയ മരങ്ങൾ പൂർണമായും കണ്ടെത്താനായില്ല. തൃശൂർ ജില്ലയിൽ നിന്ന് മുറിച്ച തേക്കിെൻറ ഏകദേശം കണ്ടെത്തി. വയനാട് നിന്ന് മുറിച്ച ഇൗട്ടിയുടെ 95 ശതമാനവും സർക്കാറിലേക്ക് കണ്ടെത്തി.
രൂക്ഷ വിമർശനമാണ് റവന്യൂ ഉദ്യോഗസ്ഥർെക്കതിരെ റിപ്പോർട്ടിലുള്ളത്. പട്ടയഭൂമിയിൽനിന്നും മറ്റ് സർക്കാർ ഭുമിയിൽനിന്നുമാണ് വ്യാപകമായി മരം മുറിച്ചത്. ഉത്തരവിൽ പേരായ്മകൾ ഉണ്ടായിരുെന്നങ്കിലും അപേക്ഷ സമർപ്പിക്കുേമ്പാൾ അത് വ്യക്തമായി പരിശോധിക്കാതെ പാസിനായി വനംവകുപ്പിലേക്ക് അയച്ചു. അതാണ് വ്യാപക മരംമുറിയിലേക്ക് എത്തിച്ചത്.
റവന്യൂ പട്ടയഭൂമിയിൽ നിന്നടക്കം മരങ്ങൾ മുറിച്ചു. വനം-റവന്യൂവിഭാഗങ്ങൾക്ക് ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായി. തടയാൻ കഴിയാത്ത വനം ഉദ്യോഗസ്ഥർെക്കതിരെ നടപടി വേണം. റവന്യൂവകുപ്പിെൻറ ശിപാർശപ്രകാരം പാസിെൻറ ഉത്തരവാദിത്തം മാത്രമാണ് വനംവകുപ്പിനുള്ളത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പട്ടയം നൽകുേമ്പാൾ പട്ടയഭൂമിയിലെ ഷെഡ്യൂൾ മരങ്ങൾ ഏതെല്ലാമെന്ന രേഖ റവന്യൂവകുപ്പ് സൂക്ഷിക്കണം. അതിെൻറ പകർപ്പ് വനംവകുപ്പിന് നൽകണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
അടിമാലി: അടിമാലി റേഞ്ചിലെ വനം െകാള്ളയുമായി ബന്ധപ്പെട്ട് 22 കേസ് രജിസ്റ്റർ ചെയ്തു. നാല് കേസ് േകാടതിയിൽ റിേപ്പാർട്ട് ചെയ്തേപ്പാൾ 18 കേസ് കൂടുതൽ അന്വേഷണത്തിെൻറ ഭാഗമായി റവന്യൂ വകുപ്പിന് െകെമാറിയതായി അടിമാലി റേഞ്ച് ഓഫിസർ അറിയിച്ചു. 117 ക്യുബിക്കടി തടി പിടിച്ചെടുത്തു.
നേര്യമംഗലം റേഞ്ചിൽ 17 കേസ് റവന്യൂ വകുപ്പിന് െകെമാറി. പട്ടയവസ്തുവിലെ മരം മുറിച്ചതിനാണ് കേസെടുത്തത്. ഇതിനിടെ മുക്കുടം, എസ് കത്തിപ്പാറ എന്നിവിടങ്ങളിൽ സർക്കാർ ഭൂമിയിലെ തേക്ക്-ഈട്ടി െകാള്ള അന്വേഷണം വനം വകുപ്പ് അട്ടിമറിക്കുകയാണെന്ന ആക്ഷേപം ശക്തമായി. റേഞ്ചിലെ ഉന്നത ഉദ്യോഗസ്ഥൻതന്നെ തേക്ക് വെട്ടിക്കടത്തിയ സംഭവമടക്കം അന്വേഷണം അട്ടിമറിക്കാനാണ് ഉന്നതതല നീക്കം. ആേരാപണവിധേയനായ ഉദ്യോഗസ്ഥെൻറ നേതൃത്വത്തിലാണ് വനം െകാള്ള അന്വേഷിച്ചത്. തൊണ്ടിമുതലായ ചന്ദനം മറിച്ചുവിറ്റതടക്കം ഈ ഉേദ്യാഗസ്ഥൻ േജാലി ചെയ്ത സ്ഥലങ്ങളിലെല്ലാം വിവാദങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ഉേദ്യാഗസ്ഥെൻറ സ്വകാര്യസ്വത്ത് സംബന്ധിച്ച അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.