ആക്രമണത്തിനിരയായ സതീഷ് ബാബു 

സി.പി.എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ വീട് കയറി ആക്രമിച്ചെന്ന് മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ പരാതി

ആലപ്പുഴ: ചാരുമൂട്ടില്‍ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ സി.പി.എം പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിച്ചെന്ന് മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ പരാതി. പാര്‍ട്ടി അനുഭാവി കൂടിയായ സതീഷ് ബാബുവിന്റെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ചെ 12.30ന് ആക്രമണമുണ്ടായത്. എന്നാൽ, ആക്രമണം ഉണ്ടായില്ലെന്നും തര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും പൊലീസ് പറഞ്ഞു.

ചാരുമൂട് ചുനക്കരയിലെ പ്രാദേശിക റോഡിന്റെ പേരില്‍ വാര്‍ഡ് മെമ്പറെയും വാര്‍ഡ് പ്രസിഡന്റിനെയും പരിഹസിച്ച് സതീശ് ബാബു ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതാണ് സി.പി.എം നേതാക്കളെയും പ്രവര്‍ത്തകരെയും പ്രകോപിപ്പിച്ചത്. അർധരാത്രി സി.പി.എം ചാരുമൂട് ഏരിയ സെക്രട്ടറി ബിനുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം എത്തി തന്നെയും കുടുംബത്തെയും മര്‍ദിക്കുകയായിരുന്നെന്നാണ് സതീഷ് ബാബുവിന്റെ പരാതി. ബന്ധു എത്തി ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു.

സി.പി.എം നേതാവ് ഉള്‍പ്പെടെയുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് സതീഷ് ബാബു ആരോപിച്ചു. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സജീവ പ്രവര്‍ത്തകനും ഡി.വൈ.എഫ്.ഐ മുൻ പ്രാദേശിക നേതാവാണ്. 

Tags:    
News Summary - Former DYFI leader attacked under the leadership of CPM area secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.