ആലപ്പുഴ: ഒന്നാം പിണറായി വിജയൻ സർക്കാറിെൻറ കാലത്ത് 19 മന്ത്രിമാർ മെഡിക്കൽ റീഇംപേഴ്സ്മെൻറ് ഇനത്തിൽ കൈപ്പറ്റിയത് 73.4 ലക്ഷം രൂപ. ഏറ്റവും കൂടുതൽ തുക കൈപ്പറ്റിയത് വനം മന്ത്രിയായിരുന്ന കെ. രാജുവാണ് -8.68 ലക്ഷം.
ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക് 7.74 ലക്ഷവും ആരോഗ്യമന്ത്രി കെ.കെ. ശൈലജ 7.32 ലക്ഷവും കൈപ്പറ്റി യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഏറ്റവും കുറഞ്ഞ തുക ചികിത്സ ഇനത്തിൽ കൈപ്പറ്റിയത് വ്യവസായമന്ത്രി ഇ.പി. ജയരാജനാണ് -42,884 രൂപ. ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ വലിയ വ്യത്യാസമില്ലാതെ തൊട്ടടുത്തുണ്ട് -52,361 രൂപ. റവന്യൂമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ 73,258 രൂപ മാത്രമാണ് കൈപ്പറ്റിയത്.
കൊച്ചിയിലെ 'പ്രോപ്പർ ചാനൽ' എന്ന സംഘടന വിവരാവകാശ നിയമപ്രകാരം ശേഖരിച്ച വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ 4.68 ലക്ഷം ചികിത്സ ഇനത്തിൽ കൈപ്പറ്റി.
മറ്റ് മുൻ മന്ത്രിമാരുടെ ഇത് സംബന്ധിച്ച ചെലവുകൾ ഇപ്രകാരമാണ്.
കെ. കൃഷ്ണൻകുട്ടി -6.62 ലക്ഷം, വി.എസ്. സുനിൽകുമാർ -6.04 ലക്ഷം, കടകംപള്ളി സുരേന്ദ്രൻ -5.5 ലക്ഷം, ജെ. മേഴ്സിക്കുട്ടിയമ്മ -5.04 ലക്ഷം, ടി.പി. രാമകൃഷ്ണൻ -4.36 ലക്ഷം, ജി. സുധാകരൻ -3.91 ലക്ഷം, രാമചന്ദ്രൻ കടന്നപ്പള്ളി -2.97 ലക്ഷം, എം.എം. മണി -2.49 ലക്ഷം, മാത്യു ടി. തോമസ് -1.82 ലക്ഷം, എ.കെ. ബാലൻ -1.55 ലക്ഷം, ഡോ. കെ.ടി. ജലീൽ -1.24 ലക്ഷം, പി. തിലോത്തമൻ -1.19 ലക്ഷം. വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രഫ. കെ.എൻ. രവീന്ദ്രനാഥ് മെഡിക്കൽ റീഇംപേഴ്സ്മെൻറ് കൈപ്പറ്റിയതായി രേഖകളിൽ കാണുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.