മുട്ടിൽ മരംകൊള്ള കേസിലെ പ്രതിയെ കണ്ടെന്ന് മുൻ മന്ത്രിയുടെ സ്റ്റാഫ്

തിരുവനന്തപുരം: മുട്ടിൽ മരംകൊള്ള കേസിലെ പ്രതി ആന്റോ അ​ഗസ്റ്റിനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സമ്മതിച്ച് മുൻ വനം മന്ത്രിയുടെ പേഴ്സണ്ൽ സ്റ്റാഫ് ജി. ശ്രീകുമാർ. സെക്രട്ടറിയേറ്റിൽ വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. ചാനൽ മുതലളിയെന്ന് പറഞ്ഞാണ് പരിചയപ്പെട്ടതെന്നും ശ്രീകുമാർ വ്യക്തമാക്കി.

മരം കടത്തിയ ശേഷം പ്രതിക്ക് ശ്രീകുമാറിന്റെ ഫോണിൽ നിന്ന് കോൾ വന്നിരുന്നു. മിസ്ഡ് കോൾ ആയതിനാൽ തിരിച്ചു വിളിച്ചു. തോട്ടത്തിലെ മരം മുറിച്ചുകടത്താൻ പാസ് ലഭിക്കുന്നില്ലെന്നാണ് വിളിച്ചപ്പോൾ പരാതിപ്പെട്ടത്.

ഉദ്യോ​ഗസ്ഥർ പാസ് നൽകിയില്ലെങ്കിൽ അതിന് കാരണം കാണുമെന്നും അപേക്ഷ നൽകിയാൽ കാര്യങ്ങൾ അന്വേഷിക്കാമെന്ന് പറഞ്ഞുവെന്നുമാണ് ശ്രീകുമാറിന്റെ പ്രതികരണം.

Tags:    
News Summary - Former minister's staff meets Accused in Muttil tree felling case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.