ജനകീയ സമരങ്ങൾക്ക്​  മുന്നിൽ മുട്ടുമടക്കേണ്ടി വരും -ജി. ദേവരാജൻ

കണ്ണൂർ: ജനാധിപത്യം അനുവദിച്ചിട്ടുള്ള ജനകീയ സമരങ്ങൾക്ക്​  മുന്നിൽ എന്നായാലും ഭരണാധികാരികൾക്ക്​ മുട്ടുമടക്കേണ്ടി വരുമെന്ന്​ ഫോർവേഡ്​ ബ്ലോക്ക്​ ദേശീയ സെക്രട്ടറി ജി. ദേവരാജൻ. പുരോഗമന കർഷക സമിതി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്​ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലായ്​പ്പോഴും ദാർഷ്​ട്യത്തോടെ പെരുമാറുന്ന മുഖ്യമന്ത്രി പിണറായി വിജയന്​ പോലും ഗെയിൽ പൈപ്പ്​ ലൈൻ പദ്ധതിക്കെതിരായി മുക്കത്ത്​ നടക്കുന്ന സമരത്തിന്​ മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. ഒരു ചർച്ചയുമില്ലെന്ന്​ പറഞ്ഞവർ സമരം ശക്തമായപ്പോൾ ചർച്ചക്ക്​ തയാറാണെന്ന് അറിയിച്ചെന്നും ദേവരാജൻ പറഞ്ഞു.

Tags:    
News Summary - Forward Block Leader G Devarajan React to Anti Gail Protest -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.