തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളിൽ മുന്നാക്കസംവരണം നടപ്പാക്കാൻ ചട്ട ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണമാണ് ഏർപ്പെടുത്തുക. കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വിസസ് റൂള്‍സിലെ സംവരണചട്ടങ്ങളില് ഇതിനു വരുത്തുന്ന ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതിമുതല്‍ പ്രാബല്യത്തിലാകും.
നിലവില്‍ പട്ടികജാതി-വർഗക്കാര്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കുമായി 50 ശതമാനം സംവരണമാണ് നല്‍കുന്നത്. പുതിയ 10 ശതമാനം നിലവിെല സംവരണവിഭാഗങ്ങളെ ബാധിക്കിെല്ലന്നും പൊതുവിഭാഗത്തില്‍നിന്നാണ് നൽകുന്നതെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.
ചട്ടഭേദഗതിക്ക് കരട് തയാറാക്കി സർക്കാർ പി.എസ്.സിക്ക് കൈമാറിയിരുന്നു. കമീഷൻ അംഗീകരിച്ച് വീണ്ടും സർക്കാറിന് വിട്ടു.
പി.എസ്.സി റൊേട്ടഷൻ ചാർട്ടിൽ ഒമ്പത്, 19, 29 തുടങ്ങി പത്ത് സ്ഥാനങ്ങളാണ് മുന്നാക്കവിഭാഗങ്ങൾക്ക് നീക്കിെവക്കുന്നത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാരാണെന്ന വില്ലേജ് ഒാഫിസറുടെ സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിലാണ് സംവരണം.
മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞവർഷം മുന്നാക്ക സംവരണം നടപ്പാക്കിയിരുന്നു. ഇക്കൊല്ലം എൻജിനീയറിങ്, ഹയർസെക്കൻഡറി തുടങ്ങിയ മേഖലകളിലും നടപ്പാക്കി. എൽ.ഡി.എഫ് പ്രകടനപത്രിക പ്രഖ്യാപനമായിരുന്നു സാമ്പത്തിക സംവരണം.
103ാം ഭരണഘടനാ ഭേദഗതിയുടെയും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തിലാണ് പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണ തീരുമാനമെന്ന് വാർത്താകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.