രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ

കൊല്ലം: കല്ലുവാതുക്കലിൽ ആളൊഴിഞ്ഞ പറമ്പിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ. രണ്ട് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറോടെയാണ് വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പില്‍ കുഞ്ഞിനെ കണ്ടെത്തിയത്.

കരിയില കൊണ്ട് മൂടിയ നിലയിലായിരുന്നു കുഞ്ഞ്. ഇന്നലെ രാത്രിയോ, ഇന്ന് പുലര്‍ച്ചയൊ ആയിരിക്കും ഉപേക്ഷിച്ചതെന്നാണ് നിഗമനം. ഉടൻ നാട്ടുകാരുടെ നേതൃത്വത്തിൽ കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.

Tags:    
News Summary - found new born baby in empty land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.