Representational Image

പാലക്കാട് നാലംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു; അവശനിലയിലായവർ ആശുപത്രിയിൽ

പാലക്കാട്: പാലക്കാട് നാലംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. അച്ഛനും അമ്മയും രണ്ട് പെൺമക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പാലക്കാട് സിവിൽ സ്റ്റേഷന് സമീപം കല്ലേക്കാടാണ് സംഭവം.

നാലു പേരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

നാലംഗ കുടുംബം താമസിച്ചിരുന്ന വീട് അടഞ്ഞു കിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേതുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് നാലു പേരെയും അവശനിലയിൽ കണ്ടെത്തിയത്.

ബിസിനസിലുണ്ടായ ബാധ്യതയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ.

Tags:    
News Summary - four member family of four attempted suicide in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.