മൂടൽമഞ്ഞ്​: കരിപ്പൂരിൽ നാല്​ വിമാനങ്ങൾ തിരിച്ചുവിട്ടു

കരിപ്പൂർ: കനത്ത മൂടൽമഞ്ഞിനെ തുടർന്ന്​ റൺവേ വ്യക്​തമാകാത്തതിനാൽ കോഴിക്കോട്​ വിമാനത്താവളത്തിൽ നാല്​ വിമാനങ്ങൾ തിരിച്ചുവിട്ടു. ചൊവ്വാഴ്​ച പുലർച്ച 3.30നും 7.20നും ഇടയിലെത്തിയ മൂന്നെണ്ണം കൊച്ചിയിലേക്കും ഒന്ന്​ കോയമ്പത്തൂരിലേക്കുമാണ്​ തിരിച്ചുവിട്ടത്​.

പുലർച്ചെ 3.30ന്​ 123 യാത്രക്കാരുമായി ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യയാണ്​ കോയമ്പത്തൂരിൽ ഇറങ്ങിയത്​. 81 യാത്രക്കാരുമായി പുലർച്ച 4.55ന്​ ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്​സ്​പ്രസ്​, 94 യാത്രക്കാരുമായി ദുബൈയിൽനിന്ന്​ രാവിലെ 6.35ന്​ എത്തിയ ഫ്ലൈ ദുബൈ, 7.20ന്​ അബൂദബിയിൽനിന്ന്​ 112 യാത്രക്കാരുമായി എത്തിയ എയർ ഇന്ത്യ എക്​സ്​പ്രസ്​ എന്നിവയാണ്​ കൊച്ചിയിൽ ഇറങ്ങിയത്​. ഇൗ വിമാനങ്ങൾ പിന്നീട്​ രാവിലെ പത്തിനകം കരിപ്പൂരിൽ തിരിച്ചെത്തി.

9.25ന്​ തിരിച്ചെത്തിയ ഫ്ലൈ ദുബൈ വിമാനം ക്രൂവി​െൻറ ജോലി സമയം അവസാനിച്ചതിനാൽ രാത്രിയിലേക്ക്​ സർവിസ്​ പുനഃക്രമീകരിച്ചു. 9.30ന്​ എത്തിയ എയർ അറേബ്യ വിമാനം ഉച്ചക്ക്​ 12ന്​ ഷാർജയിലേക്ക്​ മടങ്ങി. 

Tags:    
News Summary - Four planes diverted in calicut airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.