ഇരിങ്ങാലക്കുട: നാലുവർഷ ബിരുദ കോഴ്സുകൾ ഗവേഷണം പരിപോഷിപ്പിക്കുമെന്ന് കാലിക്കറ്റ് വി.സി ഡോ. എം.കെ. ജയരാജ്. സെന്റ് ജോസഫ്സ് കോളജ് ദിനാഘോഷവും യാത്രയയപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന ഡോ. റോസ് ലിൻ അലക്സ്, ഓഫിസിലെ ഹെഡ് അക്കൗണ്ടന്റ് സി. അല്ലി ആന്റണി, എൻ.ടി. ലൂസി, കെ.ഡി. റോസ്ലി എന്നിവർക്ക് യാത്രയയപ്പ് നൽകി. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി റിപ്പോർട്ട് അവതരിപ്പിച്ചു. ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറൽ മദർ ഡോ. ആനി കുര്യാക്കോസ് ഫോട്ടോ അനാച്ഛാദനം ചെയ്തു. കോളജ് മാനേജറും പാവനാത്മാ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സി. എൽസി കോക്കാട്ട്, ഈ വർഷത്തെ അവാർഡ് ജേതാക്കളായ ഡോ. ജിജി പൗലോസ് (ടീച്ചർ ഓഫ് ദ ഇയർ), ഡോ. കെ.എ. ജെൻസി, (റിസർച്ചർ ഓഫ് ദ ഇയർ, ആർട്സ്), ഡോ. ജി. വിദ്യ (റിസർച്ചർ ഓഫ് ദ ഇയർ, സയൻസ്) എന്നിവർക്ക് പുരസ്കാരം നൽകി. മുനിസിപ്പൽ ചെയർപേഴ്സൻ സുജ സഞ്ജീവ് കുമാർ, വാർഡ് കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ, പി.ടി.ഡബ്ല്യു.എ പ്രസിഡന്റ് ഡേവീസ് ഊക്കൻ, ഡോ. ടി.വി. ബിനു, സി. ജെസ് ലിയ, ഡോ. റോസ്ലിൻ അലക്സ്, ഓഫിസ് ഹെഡ് അക്കൗണ്ടന്റ് സിസ്റ്റർ അല്ലി ആന്റണി എന്നിവർ സംസാരിച്ചു. വിദ്യാർഥിനികളുടെ കലാവിരുന്നും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.