ആരിഫ് മുഹമ്മദ് ഖാന്‍

നാലുവർഷം; 44 കോടി

കൊച്ചി: സംസ്ഥാന സർക്കാറിന്‍റെ ധൂർത്തിനെതിരെ കടുത്ത വിമർശനമുന്നയിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ നാലുവർഷത്തിനിടെ വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചത് 44 കോടി രൂപ. ഇതിൽ യാത്ര ചെയ്യാനായി മാത്രം 1.60 കോടി രൂപയാണ് ചെലവഴിച്ചതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

തൊട്ടുമുമ്പ് ഗവർണറായിരുന്ന പി. സദാശിവം അഞ്ചുവർഷത്തിനിടെ ചെലവഴിച്ചത് 33 കോടി രൂപയായിരുന്നു. മുൻ ഗവർണറേക്കാൾ കുറഞ്ഞകാലംകൊണ്ട് നിലവിലെ ഗവർണർ ചെലവഴിച്ചത് 11 കോടി രൂപ.

ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി ചുമതലയേറ്റെടുത്തത് 2019 സെപ്​റ്റംബർ ആറിനാണ്. 2019-20 കാലയളവിൽ അദ്ദേഹം ആകെ ചെലവഴിച്ചത് 9.36 കോടി രൂപയാണ്. ഇതിൽ 38 ലക്ഷം രൂപ യാത്രപ്പടിയും എട്ട് ലക്ഷം രൂപ ഗവർണർദാനവുമാണ്. ഗവർണറെന്ന നിലക്ക് നൽകുന്ന ധനസഹായമാണ് ഗവർണർദാനം.

2020-21 വർഷത്തിൽ 8.99 കോടി രൂപയും 2021-22, 2022-23 കാലയളവുകളിൽ 13 കോടി രൂപ വീതവുമാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ ചെലവുകൾ.

ഇതിനിടെ 2021-22 കാലയളവിൽ വാഹനം വാങ്ങാൻ 85 ലക്ഷം രൂപയും ചെലവഴിച്ചു. 2019-20 മുതൽ 2022-23 വരെ കാലയളവിൽ ഏറ്റവുമധികം തുക യാത്രക്കായി ഗവർണർ ചെലവഴിച്ചത് 2022-23ലാണ്. 72 ലക്ഷത്തിലധികം രൂപയാണ് അദ്ദേഹം യാത്ര ചെയ്തുതീർത്തത്. ബജറ്റിൽ അനുവദിച്ചതിനേക്കാൾ അധികം തുക പലഘട്ടത്തിലും ആരിഫ് മുഹമ്മദ് ഖാൻ ചെലവഴിച്ചിട്ടുണ്ടെന്ന് രേഖയിൽ വ്യക്തമാക്കുന്നു.

വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷക്കുള്ള മറുപടിയായാണ് രാജ്ഭവനിൽനിന്ന് വിവരങ്ങൾ ലഭ‍്യമായത്.  

സദാശിവം vs ആരിഫ് ഖാൻ

                                                       യാത്ര    ഗവർണർദാനം    ആകെ

പി. സദാശിവം-                     1.04കോടി   19.53 ലക്ഷം      33.27കോടി

ആരിഫ് മുഹമ്മദ് ഖാൻ-      1.60കോടി    71.99ലക്ഷം      44.87 കോടി

Tags:    
News Summary - four years- 44 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.