മലപ്പുറം വെള്ളിയാർ പുഴയിൽ ഒഴുക്കിൽപെട്ടയാളുടെ മൃതദേഹം കണ്ടെത്തി

മേലാറ്റൂർ: വെള്ളിയാർ പുഴയിൽ ഒഴുക്കിൽപെട്ട അലനല്ലൂർ സ്വദേശിയായ മധ്യവയസ്​ക​​െൻറ മൃതദേഹം കണ്ടെത്തി. അലനല്ലൂർ മരുതംപാറ പടുവിൽകുന്നിലെ പുളിക്കൽ വീട്ടിൽ യൂസുഫി​ന്‍റെ​ (55) ​മൃതദേഹമാണ്​ കണ്ടെത്തിയത്​.

ചൊവ്വാഴ്​ച വൈകീട്ട്​ നാല്​ മണിയോടെ മേലാറ്റൂർ റെയിൽപാലത്തിന്​ ഒരു കിലോമീറ്റർ താഴ്​ഭാഗത്തുനിന്നാണ്​ മൃതദേഹം കിട്ടിയത്​. ശനിയാഴ്ച വൈകീട്ടണ് ഇയാൾ ഒഴുക്കിൽ പെട്ടത്. ശനിയാഴ്ച രാത്രിയും രണ്ടു പകലുമായി അഗ്നിശമന സേനാംഗങ്ങളും ട്രോമ കെയർ, സിവിൽ ഡിഫൻസ്, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കിട്ടിയത്.  

Tags:    
News Summary - body of the person who missing in velliyar river found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.