ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കേ, സത്യപ്രതിജ്ഞക്കായി ഡൽഹിയിലെ കേരള ഹൗസിൽ നിന്ന് കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് പാർലമെന്റിലെത്തിയത് ഓട്ടോറിക്ഷയിൽ. ഓട്ടോ ചിഹ്നത്തിലാണ് ഫ്രാൻസിസ് ജോർജ് മത്സരിച്ചത്.
വന്യജീവി വിഷയത്തിൽ പാർലമെന്റില്‍ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് ഫ്രാൻസിസ് ജോര്‍ജ് വ്യക്തമാക്കി. ലോക്സഭയിൽ സംസാരിക്കാൻ കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ റബർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടിക്കുന്നിൽ സുരേഷിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കേരളത്തിലെ എം.പിമാർ ആഗ്രഹിച്ചിരുന്നത്. വാജ്പേയ് സർക്കാരിന്റെ കാലത്ത് സി.പി.ഐ അംഗം ഇന്ദ്രജിത്ത് ഗുപ്തയെ പ്രോ ടേം സ്പീക്കറാക്കിയിട്ടുണ്ടെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.