ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ്: ആറുമാസം കൂടുമ്പോൾ ഓഡിറ്റ് വേണമെന്ന് വിജിലൻസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഓരോ ആറുമാസം കൂടുമ്പോഴും ഓഡിറ്റ് വേണമെന്ന് സർക്കാറിനോട് ശിപാർശ ചെയ്യാൻ വിജിലൻസ്. അപേക്ഷകളുടെ ആധികാരികത പരിശോധിക്കാൻ കലക്ടറേറ്റുകളിൽ പ്രത്യേക സംഘം വേണമെന്നും ആവശ്യപ്പെടുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.


ദുരിതാശ്വാസനിധിയിൽനിന്ന് അനർഹർ പണംതട്ടിയത് കണ്ടെത്താൻ താലൂക്ക് അടിസ്ഥാനത്തിലും വില്ലേജ് അടിസ്ഥാനത്തിലും വിജിലൻസ് മിന്നൽ പരിശോധന തുടരുകയാണ്. ഇന്നലെയും ഇന്നുമായി നടത്തിയ തുടർ പരിശോധനയിലും വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.


നിരവധി വില്ലേജുകളിൽ ഒരേ ഡോക്ടർ തന്നെ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ സഹായം അനുവദിച്ചിട്ടുണ്ട്. ഒരേ ഫോൺ നമ്പറുകൾ നൽകിയ അപേക്ഷകളും കണ്ടെത്തി. പലയിടങ്ങളിലും ഏജന്‍റുമാർ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് അനുമാനം. ഫണ്ട് അനർഹർക്ക് ലഭിക്കാൻ സഹായം ചെയ്ത ഉദ്യോഗസ്ഥർ, ഏജന്റുമാർ, സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാർ തുടങ്ങിയവരെ കുറിച്ച് വിശദമായ അന്വേഷണം നടത്തും.


പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ്ആപിലൂടെ 9447789100 എന്ന നമ്പരിലോ അറിയിക്കാം. 

Tags:    
News Summary - Fraud in relief fund: Vigilance calls for audit every six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.