തിരുവനന്തപുരം: അധികദൂരം യാത്ര ചെയ്യാതെ സ്വന്തം ജില്ലകളില്‍ തന്നെ സൗജന്യ സ്‌ട്രോക് ചികിത്സ ലഭ്യമാകുന്ന സംവിധാനം 10 ജില്ലകളില്‍ യാഥാര്‍ഥ്യമായതായി ആരോഗ്യവകുപ്പ്. ശേഷിക്കുന്ന ജില്ലകളില്‍ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ആരോഗ്യവകുപ്പിന്‍റെ ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ കീഴിലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് എല്ലാ ജില്ലയിലെയും ഒരു പ്രധാന ആശുപത്രിയില്‍ സ്‌ട്രോക് യൂനിറ്റ് ആരംഭിച്ചത്. ആധുനിക സൗകര്യങ്ങളോടുകൂടിയ സ്‌ട്രോക് ഐ.സി.യു, ത്രോമ്പോലൈസിസ് ചികിത്സക്കാവശ്യമായ മരുന്നുകള്‍ എന്നിവ ആരോഗ്യവകുപ്പ് സജ്ജമാക്കി. ഇതോടെ മെഡിക്കല്‍ കോളജുകളിലും സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളിലും മാത്രം ലഭിച്ചിരുന്ന ഈ ചികിത്സ ജില്ല ആശുപത്രികളിലും ലഭ്യമാക്കാനാവും.
പക്ഷാഘാത ലക്ഷണങ്ങളാരംഭിച്ചാല്‍ വിന്‍ഡോ പീരിഡായ നാലര മണിക്കൂറിനുള്ളില്‍ ചികിത്സ നല്‍കിയാല്‍ മാത്രമേ പ്രയോജനം ലഭിക്കൂ. എല്ലാ ജില്ലയിലും സ്‌ട്രോക് യൂനിറ്റ് വരുന്നതോടെ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തൽ. സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.