തൃശൂർ: ഈജിപ്ത്, തുർക്കി, യമൻ എന്നിവിടങ്ങളിൽനിന്ന് കേന്ദ്രവും നാസിക്കിൽനിന്ന് സംസ്ഥാനവും സവാള എത്തിച്ച് ക്ഷാമം പരിഹരിച്ച് വില നിയന്ത്രിക്കാൻ നടപടികളിലേക്ക് കടന്നിരിക്കെ കേരള വ്യാപാരികർ സാധനമെത്തിച്ചു. അഴകും ഗുണമേന്മയുമുള്ള മികച്ച സവാള ഫ്രാൻസിൽനിന്നാണ് കേരള വിപണിയിലെത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ വിദേശരാജ്യങ്ങളിൽനിന്ന് സവാള ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്. ഈ മാസം പത്തോടെ സവാള ഇന്ത്യയിലെത്തിച്ച് സംസ്ഥാനങ്ങൾക്ക് കൈമാറുമെന്നായിരുന്നു കേന്ദ്രത്തിെൻറ പ്രഖ്യാപനം. നാസിക്കിൽനിന്ന് സൈപ്ലകോ വഴി എത്തിച്ച് വിതരണം ചെയ്യാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം. എന്നാൽ, കേരള വ്യാപാരികൾ ഇതിനായി കാത്തുനിന്നില്ല. അവർ ഫ്രാൻസിലേക്ക് വിട്ടു- സവാള കേരളത്തിലെത്തിച്ച് വിപണനവും തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.