ഇനി ധീരജ്​ വരില്ല; ഹൃദയം തകർന്ന്​ അമ്മ, തേങ്ങലടക്കാനാവാതെ ജന്മനാട്

കണ്ണൂർ: ഇടുക്കി ഗവ. എൻജിനീയറിങ് കോളജ്​ വിദ്യാർഥി ധീരജ്​ കൊലക്കത്തിക്ക്​ ഇരയാകുമ്പോൾ മാതാവ്​ പുഷ്​പകല ആശുപത്രി വാർഡിൽ ഡ്യൂട്ടിയിലായിരുന്നു. തളിപ്പറമ്പ്​ ആയു​ർവേദ ആശുപത്രിയിൽ നഴ്​സാണ്​ പുഷ്​കല. ധീരജ്​ കൊല്ലപ്പെട്ടത്​ സഹപ്രവർത്തകർ അറിഞ്ഞുവെങ്കിലും മകൻ ദാരുണമായി കൊല്ലപ്പെട്ട വിവരം അമ്മയെ അറിയിക്കാൻ അവർക്ക് ധൈര്യമുണ്ടായിരുന്നില്ല. ബന്ധുക്കൾ ആശുപത്രിയിലെത്തി വീട്ടിലേക്ക്​ ​കൂട്ടിക്കൊണ്ടുവന്ന ശേഷമാണ്​ മകൻ നഷ്ട​മായ വിവരം അമ്മ അറിഞ്ഞത്​. ആ അമ്മയുടെ വിലാപം ആരുടെയും മനംതകർക്കുന്നതായി.

ധീരജിന്‍റെ പിതാവ്​ എൽ.ഐ.സി ഏജന്‍റായ രാജേന്ദ്രൻ തിരുവനന്തപുരം പാലോട്​ സ്വദേശിയാണ്​. രാജേന്ദ്രനോ കുടുംബത്തിനോ എടുത്തുപറയാവുന്ന രാഷ്ട്രീയ പശ്​ചത്തലമൊന്നുമില്ല. ധീരജും നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഉണ്ടായിട്ടില്ല. രാജേന്ദ്രൻ-പുഷ്പകല ദമ്പതികളുടെ രണ്ട് ആൺമക്കളിൽ മൂത്തയാളാണ്​ ധീരജ്​. സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം വർഷ വിദ്യാർഥി അ​ദ്വൈതാണ്​ സഹോദരൻ.



(ധീരജിന്‍റെ തളിപ്പറമ്പ്​ തൃച്ചംബര​ത്തെ വീട്​)

 

നേരത്തേ താലോളങ്ങരയിൽ വാടകക്ക്​ താമസിച്ചിരുന്ന കുടുംബം തളിപ്പറമ്പ്​ തൃച്ചംബരം യു.പി സ്കൂളിന്​ സമീപം 'അദ്വൈതം' എന്ന പുതിയ വീടുവെച്ച്​ താമസം മാറിയത്​ രണ്ടു വർഷം മുമ്പാണ്​. 


(ധീരജ്)

 


പഠനത്തിൽ മിടുക്കനായിരുന്ന ധീരജ്​ നാട്ടുകാർക്കും അയൽവാസികൾക്കുമെല്ലാം പ്രിയങ്കരനാണ്​. ധീരജിന്‍റെ കൊലപാതക വാർത്തയിൽ വിറങ്ങലിച്ച്​ നിൽക്കുകയാണ്​ ജന്മനാട്​. കോളജിൽനിന്ന്​ അവധിക്ക്​ നാട്ടിലെത്തിയ ധീരജ്​ ഞായറാഴ്ചയാണ്​ കാമ്പസിലേക്ക്​ മടങ്ങിയത്​.

Tags:    
News Summary - friends and relative mourns Dheerajs demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.