തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിെൻറ ഇന്ധന സെസ് കുറച്ച സംസ്ഥാന സര്‍ക്കാരിെൻറ നടപടി കേരളത്തി ലെ എല്ലാ വിമാനത്താവളങ്ങളിലും ബാധകമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമാണ് ഇന്ധന സെസ് 28 ശതമാനത്തില്‍ നിന്നും ഒരു ശതമാനമാക്കി കുറച്ചത്. ഇത് മൂലം വിമാനക്കമ്പനികള്‍ തൊട്ടടുത്ത ജില്ലയിലെ കരിപ്പൂര്‍ വിമാനത്താവളം ഉപേക്ഷിച്ച് കണ്ണൂരിലേക്ക് സര്‍വീസുകള്‍ മാറ്റാനൊരുങ്ങുകയാണ്. ഇത് മലബാറിലെ ആദ്യ വിമാനത്താവളമായ കരിപ്പൂര്‍ വിമാനത്താവളത്തെ ദോഷകരമായി ബാധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അടുത്ത പത്ത് വര്‍ഷത്തേക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതി 28 ല്‍ നിന്നും ഒരു ശതമാനമാക്കി കൊടുത്തിരിക്കുന്നത്. ഇത് മൂലം ആഭ്യന്തര സര്‍വീസുകള്‍ പൂര്‍ണ്ണമായും കരിപ്പൂരിനെ കയ്യൊഴിയുന്ന അവസ്ഥയാണ് ഉണ്ടാകുക. പൂര്‍ണ്ണമായും പൊതു ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ ഉള്‍പ്പെടയെുള്ള വിമാനത്താവളങ്ങളോട് കാണിക്കുന്ന അനീതിയാണ് ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.