പാലക്കാട്: സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ ശശി നടത്തിയ ഫണ്ട് തിരിമറിയുടെ തെളിവുകളുകൾ പുറത്ത്. പാർട്ടി ഫണ്ട് തിരിമറിയുടെ രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്നലെ നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന് മുൻപിലാണ് മണ്ണാർക്കാട് ഏരിയ കമ്മിറ്റിയാണ് തെളിവുകൾ സമർപ്പിച്ചിരിക്കുന്നത്.
സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് 5 കോടി 60 ലക്ഷം രൂപ യുണിവേഴ്സൽ കോളജിന് ഓഹരി വാങ്ങിയതിെൻറ രേഖകൾ ഓഡിറ്റ് റിപ്പോർട്ട് അടക്കം ലഭ്യമാക്കിയിരിക്കുകയാണ്. മണ്ണാർക്കാട് സർക്കിൾ സഹകരണ വകുപ്പിലെ വിവിധ സൊസെറ്റികളിൽ പാർട്ടി അറിയാതെ 35 നിയമനങ്ങൾ നടത്തിയെന്നും പറയുന്നു. യൂണിവേഴ്സൽ കോളജിൽ ചെയർമാനാകാൻ മണ്ണാർക്കാട് താലൂക്കിലുള്ള സഹോദരിയുടെ വിലാസത്തിൽ അഡ്രസ് പ്രുഫ് ഉണ്ടാക്കിയതിെൻറ രേഖകളും തെളിവായി ഹാജരാക്കിയിരിക്കുകയാണ്.
ശശിയുടെ ഡ്രൈവർ പി.കെ. ജയെൻറ പേരിൽ അലനല്ലൂർ വില്ലേജ് പരിസരത്ത് വാങ്ങിയ ഒരു കോടിക്ക് മുകളിൽ വിലയിൽ വാങ്ങിയ സ്ഥലത്തിെൻറ ആധാരം/ പോക്ക് വരവ് സർട്ടിഫിക്കറ്റുകൾ, യൂണിവേഴ്സൽ കോളജിന് സമീപം മകെൻറ പേരിൽ വാങ്ങിയ ഒരേക്കർ സ്ഥലത്തിെൻറ രേഖകൾ എന്നിവയും പാർട്ടി നേതൃത്വത്തിന് കൈമാറി.
മണ്ണാർക്കാട് നഗരസഭയിൽ പാവാടിക്കുളത്തിന് സമീപത്തുള്ള പാർട്ടിയുടെ സ്ഥല കച്ചവടത്തിെൻറ രേഖകൾ, പാർട്ടി ഏരിയ കമ്മിറ്റി ഓഫീസ് ആയ നായനാർ സ്മാരകത്തിെൻറ നിർമ്മാണത്തിൽ പി.കെ. ശശിയുടെ റൂറൽ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയ 10 ലക്ഷത്തിെൻറയും ജില്ല സമ്മേളനം നടത്തിയ വകയിൽ ശശിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ 10 ലക്ഷം രൂപയുടെ തെളിവുകൾ എന്നിവയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന് മണ്ണാർക്കാട് ഏരിയ കമ്മിറ്റി കൈമാറിയിരിക്കുകയാണ്. പുതിയ സാഹചര്യത്തിൽ ശശിക്കെതിരെ നടപടിവരാനാണ് സാധ്യതയെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.