തിരുവനന്തപുരം: മാധ്യമം ദിനപത്രത്തിലെ സീനിയർ റിപ്പോർട്ടറായിരുന്ന ജി. രാജേഷ് കുമാറിന്റെ സ്മരണക്കായി ജി. രാജേഷ് കുമാർ സുഹൃദ് സംഘം ഏർപ്പെടുത്തിയ ഫെലോഷിപ്പിന് രാജേഷ് കെ. എരുമേലി അര്‍ഹനായി. ‘സിനിമയിലെ പൊളിറ്റിക്കൽ കറക്ട്‌നെസ്- അനിവാര്യതയും അധിക വായനയും’ എന്ന വിഷയത്തില്‍ ഗ്രന്ഥം തയാറാക്കുന്നതിന് 25,000 രൂപയാണ് ഫെലോഷിപ്പ്.
സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍, മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ എ. ചന്ദ്രശേഖര്‍, അഭിനേത്രി ജോളി ചിറയത്ത്, മാധ്യമപ്രവര്‍ത്തകരായ ടി.എം. ഹര്‍ഷന്‍, മനീഷ് നാരായണന്‍, സംവിധായിക ഇന്ദു വി.എസ്, തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ നിശ്ചയിച്ചത്.
ഗൗരവ ചിന്തയോടെ സിനിമയെ കാണുകയും വിലയിരുത്തുകയും ചെയ്യുന്ന ആസ്വാദകവൃന്ദം കേരളത്തില്‍ സജീവമാണെന്ന് തെളിയിക്കുന്നതാണ് ഫെലോഷിപ്പിന് ലഭിച്ച അപേക്ഷകരുടെ എണ്ണവും വൈവിധ്യവും. അന്തിമ പരിഗണനയില്‍ എത്തിയവരില്‍ നിന്നാണ് ജൂറി വിജയിയെ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.