നി​ല​മ്പൂ​ർ –ന​ഞ്ച​ന്‍കോ​ട് റെ​യി​ൽ​പാ​ത  ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല –മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍


സു​ല്‍ത്താ​ന്‍ ബ​ത്തേ​രി: നി​ല​വി​ലെ അ​ലൈ​ന്‍മ​​െൻറ്​ അ​നു​സ​രി​ച്ച് നി​ല​മ്പൂ​ർ–​ന​ഞ്ച​ന്‍കോ​ട് റെ​യി​ൽ​പാ​ത ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

കേ​ന്ദ്ര വ​നം–​പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം 2012ല്‍ ​ഇ​റ​ക്കി​യ ഗ​സ​റ്റ് പ്ര​കാ​രം ബ​ന്ദി​പ്പൂ​ര്‍ ദേ​ശീ​യോ​ദ്യാ​ന​ത്തി​ലൂ​ടെ​യു​ള്ള ഭൂ​ഗ​ര്‍ഭ ലൈ​നു​ക​ള്‍, റെ​യി​ല്‍വേ ലൈ​നു​ക​ള്‍ എ​ല്ലാം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​രു​ന്ന​ത്. ക​ര്‍ണാ​ട​ക​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​നാ​ല്‍ ക​ര്‍ണാ​ട​ക​വും പ​ദ്ധ​തി​ച്ചെ​ല​വ് വ​ഹി​ക്കേ​ണ്ട​തു​ണ്ട്. വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി​യും ആ​വ​ശ്യ​മാ​ണ്. ക​ഴി​ഞ്ഞ മാ​ര്‍ച്ച് 17ന് ​ക​ര്‍ണാ​ട​ക സ​ര്‍ക്കാ​റു​മാ​യി ന​ട​ത്തി​യ ച​ര്‍ച്ച​യി​ല്‍ വ​ന്യ​ജീ​വി സ​ങ്കേ​തം ഒ​ഴി​വാ​ക്കി പു​തി​യ അ​ലൈ​ന്‍മ​​െൻറ്​ നി​ര്‍മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ഡി.​എം.​ആ​ർ.​സി​ക്ക് പ​ണം കൈ​മാ​റാ​ത്ത​ത്. ന​ഞ്ച​ന്‍കോ​ട്​–​നി​ല​മ്പൂ​ര്‍ റെ​യി​ൽ​പാ​ത​ക്ക് ബ​ദ​ലാ​യി ത​ല​ശ്ശേ​രി–​മൈ​സൂ​ര്‍ പാ​ത​യെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ഇ​തി​നെ​യും ക​ര്‍ണാ​ട​ക എ​തി​ര്‍ത്തു. അ​തേ​സ​മ​യം, ത​ല​ശ്ശേ​രി–​മൈ​സൂ​ര്‍ റെ​യി​ൽ​പാ​ത​ക്കാ​യി സ​ർ​വേ ന​ട​ത്താ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.  


 

Tags:    
News Summary - g sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.