ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരെൻറ വിശ്വസ്തനായ ലോക്കൽ സെക്രട്ടറിയെ സി.പി.എം മാറ്റി. പുന്നപ്ര നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. േമാഹൻകുമാറിനെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. ശനിയാഴ്ച അമ്പലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസിൽ ചേർന്ന എൽ.സി യോഗത്തിലാണ് തീരുമാനമുണ്ടായത്.
നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ മുൻമന്ത്രിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സുധാകരനെതിരെ പാർട്ടി അന്വേഷണ കമീഷൻ തെളിവെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനിരിെക്കയാണ് ഈ നീക്കം.
കഴിഞ്ഞ സമ്മേളനം തെരഞ്ഞെടുത്ത രഘുവിനാണ് ചുമതല നൽകിയിരിക്കുന്നത്. അമ്പലപ്പുഴ ഏരിയ സെൻറർ അംഗംകൂടിയായ മോഹൻകുമാറിനെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകാലത്താണ് ലോക്കൽ സെക്രട്ടറിയാക്കിയത്. അന്ന് എൽ.സി സെക്രട്ടറിയായിരുന്ന രഘുവിനെതിരെ ചില ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു മാറ്റം.
എന്നാൽ, പാർട്ടി സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി താൽക്കാലിക ചുമതലയിൽനിന്ന് ഒഴിവാക്കിയതായാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, സുധാകരൻ താമസിക്കുന്ന പ്രദേശത്തെ ലോക്കൽ കമ്മിറ്റിയിലെ സെക്രട്ടറിയെ മാറ്റിയതിൽ ഒരുവിഭാഗത്തിന് എതിർപ്പുണ്ട്. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പാർട്ടിതല ചർച്ചയിൽ സുധാകരനുവേണ്ടി ഉറച്ച നിലപാട് സ്വീകരിച്ച ആളായിരുന്നു മോഹൻകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.