കുമരകം: ജി20 ഉച്ചകോടിക്ക് കുമരകത്തെ ഒരുക്കം പുരോഗമിക്കുന്നു. 30 മുതൽ ഏപ്രില്‍ രണ്ടുവരെ കവണാറ്റിന്‍കരയിലെ കെ.ടി.ഡി.സി വാട്ടര്‍ സ്കേപ്സിലാണ് സമ്മേളനം. 10,000 ചതുരശ്ര അടിയില്‍ ശീതീകരിച്ച ഹാളാണ് സജ്ജമാക്കുന്നത്. ഇവിടെ നിര്‍മിക്കുന്ന ബോട്ട് ജെട്ടിയുടെയും ആഹാരശാലയുടെയും നിര്‍മാണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാകും.
വിവിധ രാജ്യങ്ങളില്‍നിന്ന് 400പേരെയാണ് പ്രതീക്ഷിക്കുന്നത്. ലേക്ക് റിസോര്‍ട്ട്, സൂരി റിസോര്‍ട്ട്, കോക്കനട്ട് ലഗൂണ്‍, താജ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് താമസസൗകര്യം. ഈ ഹോട്ടലുകളില്‍ പ്രത്യേക സുരക്ഷ ഒരുക്കും. 28 മുതല്‍ മറ്റു സഞ്ചാരികളെ ഇവിടെ പ്രവേശിപ്പിക്കില്ല. കായലില്‍ സഞ്ചാരം നടത്തുന്ന പ്രതിനിധികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ പ്രദേശവാസികളായ 14പേര്‍ക്ക് ഫയര്‍ഫോഴ്സ് പരിശീലനം നല്കി.
5ജി സേവനം ലഭ്യമാക്കാന്‍ സ്വകാര്യ കമ്പനികളും ബി.എസ്.എന്‍.എലും ക്രമീകരണം ഏർപ്പെടുത്തി. ഉയരംകുറഞ്ഞ വൈദ്യുതി തൂണുകള്‍ കെ.എസ്.ഇ.ബി മാറ്റിക്കൊണ്ടിരിക്കുകയാണ്. റിസോര്‍ട്ടുകളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമാണവും അന്തിമഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.