കാട്ടാക്കട (തിരുവനന്തപുരം): സബ് രജിസ്ട്രാർ ഒാഫിസുകളില്‍ ഗഹാന് രജിസ്ട്രേഷന് നിലച്ചിട്ട് ഒരാഴ്ചയിലേറെ. ഭൂമി ഈടുവെച്ച് ബാങ്കുകളില്‍നിന്ന് വായ്പയെടുക്കേണ്ടവരും വായ്പയടച്ച് ബാധ്യത തീർക്കേണ്ടവരും വലയുന്നു. രണ്ടുവര്‍ഷം മുമ്പാണ് സഹകരണബാങ്ക് വായ്പയെടുക്കുന്നവർ സബ് രജിസ്ട്രാർ ഒാഫിസിൽ പോകാതെ ബാങ്കില്‍നിന്ന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഗഹാൻ (പണയവായ്പ രജിസ്ട്രേഷൻ) നടത്തുന്ന സംവിധാനം ആരംഭിച്ചത്.
ബാങ്കില്‍നിന്ന് അയക്കുന്ന ഗഹാന് സബ് രജിസ്ട്രാർ ഒാഫിസുകളില്‍ സ്വീകരിച്ച് രജിസ്ട്രേഷന് പൂര്‍ത്തിയാക്കി ഡിജിറ്റല്‍ ഒപ്പിട്ട് മടക്കിയയക്കുന്നതാണ് നിലവിലെ രീതി.
എന്നാല്‍, രജിസ്റ്ററിങ് ഉദ്യോഗസ്ഥന് ഡിജിറ്റല്‍ ഒപ്പ് നല്കാൻ സാധിക്കാത്തതെവന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ആദ്യം ചുരുക്കം ചില സബ് രജിസ്ട്രാർ ഒാഫിസുകളിലുണ്ടായ പ്രശ്നം പിന്നീട് എല്ലായിടത്തുമായി.
കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് ഏറെനാളായി പ്രവര്‍ത്തനരഹിതമായിരുന്ന കച്ചവടക്കാരും കര്‍ഷകരും ബിസിനസും കൃഷിയും പുനരാരംഭിക്കുന്നതിനാണ് വായ്പക്കായി സഹകരണബാങ്കുകളെ സമീപിക്കുന്നത്. എന്നാൽ, ഗഹാന് രജിസ്ട്രേഷന് നിലച്ചതോടെ ആയിരങ്ങളാണ് ബുദ്ധിമുട്ടിലായത്.
മുൻകാലങ്ങളിൽ വസ്തു പണയപ്പെടുത്തി സഹകരണ ബാങ്കിൽനിന്ന് വായ്പയെടുക്കുന്നവർ ആധാരമെഴുത്തുകാരെ സമീപിച്ച് പണയാധാരമെഴുതി രജിസ്റ്റർ ചെയ്താണ് വായ്പയെടുത്തിരുന്നത്. ഗഹാൻ രജിസ്ട്രേഷൻ ആയതോടെ ആധാരമെഴുത്തുകാരെ ഒഴിവാക്കി ബാങ്കിൽനിന്നുതന്നെ ഗഹാൻ തയാറാക്കി വായ്പയെടുക്കുന്നവർക്ക് നൽകി സബ് രജിസ്ട്രാർ ഒാഫിസിൽ എത്തിച്ച് ഫയൽ ചെയ്യുകയായിരുന്നു. ഒരു കോപ്പി സബ് രജിസ്ട്രാർ ഒാഫിസിലും ഗഹാൻ ബാങ്കിലേക്കും നൽകിയിരുന്നു. ഗഹാൻ രജിസ്ട്രേഷൻ പൂർണമായും ഓൺലൈൻ സംവിധാനത്തിലായതോടെ സബ് രജിസ്ട്രാർ ഒാഫിസുകളിൽ ഗഹാൻ രജിസ്ട്രേഷെൻറ രജിസ്റ്ററും ഇല്ലാതായായി. എന്നാല്‍, രജിസ്ട്രേഷൻ വകുപ്പിലെ പേപ്പർ രഹിത വിപ്ലവത്തിെൻറ ആദ്യ ചുവടുവെപ്പാണ് രണ്ടുവര്‍ഷം തികയും മുമ്പ് പിഴച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.