കോഴിക്കോട്: നിരവധിയാളുകളെ കുടിയിറക്കുന്ന ഗെയിൽ പൈപ്പ്ലൈൻ പദ്ധതി നടപ്പാക്കുേമ്പാൾ ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കാൻ അലൈൻമെൻറിൽ മാറ്റം വരുത്തണമെന്ന് മുഖ്യധാര പാർട്ടികളുടെ ജില്ല നേതൃത്വം. പദ്ധതി നടപ്പാക്കുേമ്പാഴുള്ള ആശങ്കകൾ പങ്കുവെച്ച് ‘മാധ്യമം’ നൽകിയ വർത്തയോട് പ്രതികരിക്കുകയായിരുന്നു നേതാക്കൾ. പാർലമെൻറ് പാസാക്കിയ നിയമവ്യവസ്ഥകൾ ഇക്കാര്യത്തിൽ പാലിക്കണം. പൈപ്പ്ലൈൻ പദ്ധതിക്കെതിരെ ആളുകൾക്ക് വലിയ ആശങ്കയാണുള്ളത്. ഇത് പൂർണമായും പരിഹരിക്കണമെന്നും മതിയായ പുനരധിവാസം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വീട് നഷ്ടപ്പെടുന്നവർക്ക് വീടുവെച്ചുകൊടുക്കണം –സി.പി.എം
കോഴിക്കോട്: ഗെയിൽ പൈപ്പ്ലൈൻ പദ്ധതി നടപ്പാക്കുേമ്പാൾ ഇരകൾക്ക് സ്വീകാര്യമായ തരത്തിലുള്ള പുനരധിവാസ പാക്കേജ് ഉറപ്പാക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. വീട് നഷ്ടപ്പെടുന്നവർക്ക് വീടുതന്നെ െവച്ചുെകാടുക്കുന്നതരത്തിലുള്ള പുനരധിവാസ പാക്കേജാണ് വേണ്ടത്. മാത്രമല്ല, ചില പ്രദേശങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് അലൈൻമെൻറ് തയാറാക്കിയതെന്ന് പറയപ്പെടുന്നു. അങ്ങനെയാണെങ്കിൽ അത് ബന്ധപ്പെട്ടവർ പുനപരിശോധിക്കണം. പദ്ധതി നാടിെൻറ വികസനത്തിന് അത്യാവശ്യമാെണന്നും പരമാവധി ആളുകളെ കുടിയിറക്കാത്ത തരത്തിലാണ് പദ്ധതി യാഥാർഥ്യമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരകളുമായുള്ള ചർച്ചക്ക്മുഖ്യമന്ത്രി തയാറാകണം–കോൺഗ്രസ്
കോഴിക്കോട്: ഇരകൾക്ക് പറയാനുള്ളതുപോലും കേൾക്കാൻ തയാറാവാതെ ഗെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്ന നയം അംഗീകരിക്കാനാവില്ലെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാട് മാറ്റി പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിടുമെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്.
ഇൗ സമീപനം ഒഴിവാക്കി ഭൂമി നഷ്ടപ്പെടുന്നവരുമായി ചർച്ചക്ക് അദ്ദേഹം തയാറാകണം. പൈപ്പ്ലൈൻ സ്ഥാപിക്കുന്ന അലൈൻമെൻറിൽ ചെറിയ മാറ്റംവരുത്തിയാൽ നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ വീടും ഭൂമിയും സംരക്ഷിക്കാനാകും. യു.ഡി.എഫ് ഭരിച്ചപ്പോഴും കോൺഗ്രസ് ഇരകൾക്കൊപ്പം നിന്നിട്ടുണ്ട്.
ആ നിലപാടുതന്നെയാണ് തുടർന്നും സ്വീകരിക്കുക ^അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യം ഇരകളുടെ
പുനരധിവാസം ഉറപ്പാക്കണം–ബി.ജെ.പി
കോഴിക്കോട്: ഇരകളുടെ പുനരധിവാസം ആദ്യം ഉറപ്പാക്കണമെന്നും അതിനുശേഷം മാത്രമേ അധികൃതർ ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകാവൂ എന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ പറഞ്ഞു. ഭൂമി നഷ്ടമാകുന്നവർക്ക് മതിയായ നഷ്ടപരിഹാരം ആദ്യഘട്ടത്തിൽതന്നെ അനുവദിക്കണം. പദ്ധതിക്കെതിരെ വലിയ സമരം നടക്കുന്നുവെന്നത് യാഥാർഥ്യമാണ്. വലിയ ആശങ്കയുള്ളതിനാലാണ് സമരം. അതിനാൽ ആളുകളുടെ ആശങ്ക പൂർണമായും അകറ്റണം -അദ്ദേഹം കൂട്ടിച്ചേർത്തു.
കുടിയൊഴിപ്പിക്കുന്നവരെ സംരക്ഷിക്കണം-മുസ്ലിം ലീഗ്
കോഴിക്കോട്: ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്നവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമർ പാണ്ടികശാല പറഞ്ഞു.
വികസനപദ്ധതികൾ യാഥാർഥ്യമാക്കാനുള്ള ആത്മാർഥത കുടിയൊഴിയേണ്ടിവരുന്നവരെ സംരക്ഷിക്കാനും വേണം ^അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.