ഗാെല: ടെസ്റ്റ് ക്രിക്കറ്റിലെ മേധാവിത്വം നിലനിർത്താൻ ലോക ഒന്നാം നമ്പർ ടീമായ കോഹ്ലിയും സംഘവും ശ്രീലങ്കക്കെതിരെ ആദ്യ പോരാട്ടത്തിന് ഇന്നിറങ്ങും. പുതുതായി പരിശീലകനായി ചുമതലയേറ്റ രവി ശാസ്ത്രിക്കു കീഴിലെ ആദ്യ ടെസ്റ്റാണിത്. ഇന്ത്യൻസമയം രാവിെല പത്തിനാണ് മത്സരം.
ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയം ഇന്ത്യക്ക് നല്ല ഒാർമകൾ നൽകുന്ന മൈതാനമല്ല. വർഷങ്ങൾക്കുമുമ്പ് മുത്തയ്യ മുരളീധരൻ ഇൗ മൈതാനത്തുനിന്ന് 800 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തം പേരിൽ കുറിക്കുേമ്പാൾ, എതിരാളികളായുണ്ടായിരുന്നത് ഇന്ത്യയായിരുന്നു. നാളുകൾക്കുശേഷം വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ലങ്കപിടിക്കാൻ പോയ ഇന്ത്യയെ ഇൗ സ്റ്റേഡിയത്തിൽ നാണംകെടുത്തിയാണ് ശ്രീലങ്ക മടക്കിയയച്ചത്. എന്നാൽ, രണ്ടു വർഷത്തിനുള്ളിൽ ടീം ഇന്ത്യ ഒരുപാട് മാറി. വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽതന്നെ ടെസ്റ്റ് ലോകത്ത് മികച്ച മുന്നേറ്റങ്ങൾ നടത്തി. ഇംഗ്ലണ്ട്, ആസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലൻഡ്, വെസ്റ്റിൻഡീസ് തുടങ്ങി ക്രിക്കറ്റ് ലോകെത്ത അതികായന്മാർക്കെതിരെ 12 ജയങ്ങളുമായി കുതിച്ച് ഒന്നാം സ്ഥാനം നിലനിർത്തി.
മറുവശത്ത് ശ്രീലങ്കൻ ടീം ചരിത്രത്തിലെ ഏറ്റവും വലിയ അപചയത്തിലാണ്. ടെസ്റ്റ് ക്രിക്കറ്റ് പദവിപോലും നഷ്ടപ്പെടുമെന്ന നിലയിൽ നിൽക്കുന്ന ലങ്കൻപട സിംബാബ്വെക്കെതിരായ അവസാന ഏകദിന പരമ്പര കൈവിട്ടിരുന്നു. ഏക ടെസ്റ്റിലാവെട്ട, ഏറെ വിയർപ്പൊഴുക്കിയാണ് വിജയം നേടിയത്.
പനി ബാധിച്ചതിനാൽ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ഒാപണർ ലോകേഷ് രാഹുൽ കളിക്കില്ല. ഇതോടെ ഇൗ സ്ഥാനത്തേക്ക് ശിഖർ ധവാനെയോ അഭിനവ് മുകുന്ദിനെയോ കോഹ്ലി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.